പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ത​ടി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Thursday, June 8, 2023 10:41 PM IST
കൂ​ട്ടി​ക്ക​ൽ: പ്ര​ള​യ​ത്തി​ൽ വ​ന്ന​ടി​ഞ്ഞ ത​ടി​ക​ൾ അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. മു​ണ്ട​ക്ക​യം-​കൂ​ട്ടി​ക്ക​ൽ പാ​ത​യി​ൽ കൂ​ട്ടി​ക്ക​ൽ ചെ​ക്ക്ഡാ​മി​ന് സ​മീ​പ​മാ​ണ് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ലി​യ ത​ടി​ക​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്.
പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്തി​ൽ ത​ങ്ങി​നി​ന്ന മ​ര​ങ്ങ​ൾ നാ​ളു​ക​ൾ​ക്കു മു​ന്പാണ് മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ട​ത്. ഇ​തി​നു​ശേ​ഷം വ​നം​വ​കു​പ്പ് അ​ധി​കാ​രി​ക​ളെ​ത്തി ന​മ്പ​റി​ട്ട് മ​ട​ങ്ങി​യ​ത​ല്ലാ​തെ ത​ടി ഇ​വി​ടു​ന്ന് മാ​റ്റു​ന്ന​തി​നു വേ​ണ്ട യാ​തൊ​രു ന​ട​പ​ടി​യുമെടുത്തില്ല. ച​പ്പാ​ത്ത് ജം​ഗ്ഷ​നി​ൽ താ​ത്കാ​ലി​ക​മാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​മാ​ണ് ഇ​ത്ത​ര​ത്തി​ൽ ത​ടി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം മേ​ഖ​ല​യി​ലെ കാ​ൽ​ന​ട യാ​ത്ര​ക്കാ​രും വാ​ഹ​ന യാ​ത്ര​ക്കാ​രും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.
ത​ടി കൂ​ടി​ക്കി​ട​ക്കു​ന്ന​തു​മൂ​ലം ബ​സ് ക​യ​റു​വാ​ൻ എ​ത്തു​ന്ന സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ റോ​ഡി​ന്‍റെ ന​ടു​വി​ലൂ​ടെ ഇ​റ​ങ്ങി ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. ഇ​ത് മേ​ഖ​ല​യി​ൽ അ​പ​ക​ട​സാ​ധ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. വ​ലി​യ മ​ര​ക്ക​ഷ​ണ​ങ്ങ​ളും മ​ര​ത്തി​ന്‍റെ ചു​വ​ടു​മെ​ല്ലാം ഇ​ത്ത​ര​ത്തി​ൽ റോ​ഡി​ന്‍റെ വ​ശ​ത്ത് കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന, കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ബു​ദ്ധി​മു​ട്ടാ​യ ത​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​വി​ടെ​നി​ന്നു നീ​ക്കം ചെ​യ്യു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നാണ് ആവശ്യം.