ട്രെ​​യി​​നി​​ല്‍ ഹൃ​​ദ​​യാ​​ഘാ​​തം: കാ​​രി​​ത്താ​​സി​​ലെ ശ​​സ്ത്ര​​ക്രി​​യ​​യി​​ല്‍ സു​​ഖ​​പ്രാ​​പ്തി
Thursday, April 25, 2024 11:41 PM IST
തെ​​ള്ള​​കം: തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു ത​​ല​​ശേ​​രി​​യി​​ലേ​​ക്ക് യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​നി​​ടെ ട്രെ​​യി​​നി​​ല്‍ ഹൃ​​ദ​​യാ​​ഘാ​​ത​​മു​​ണ്ടാ​​യ ത​​ല​​ശേ​​രി സ്വ​​ദേ​​ശി ഏ​​ബ്ര​​ഹാ​​മി​​ന് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ വി​​ജ​​യ​​ക​​ര​​മാ​​യ പേ​​സ്‌​​മേ​​ക്ക​​ര്‍ ശ​​സ്ത്ര​​ക്രി​​യ. ഷൊ​​ര്‍​ണൂ​​ര്‍ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ വ​​ച്ച് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ ഏ​​ബ്ര​​ഹാ​​മി​​നെ നാ​​ട്ടു​​കാ​​ര്‍ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​പ്പോ​​ള്‍ ഇ​​സി​​ജി​​യി​​ലെ വ്യ​​തി​​യാ​​നം ക​​ണ്ടെ​​ത്തി​​യ ഡോ​​ക്ട​​ര്‍​മാ​​ര്‍ വി​​ദ​​ഗ്ധ ചി​​കി​​ത്സ​​യ്ക്ക് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് അ​​യ​​ച്ചു.

സു​​ഖം പ്രാ​​പി​​ച്ച ഏ​​ബ്ര​​ഹാം കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍ തു​​ട​​ര്‍ ചി​​കി​​ത്സ​​യി​​ലാ​​ണ്. കാ​​ര്‍​ഡി​​യോ​​ള​​ജി​​സ്റ്റ് ഡോ. ​​ഡേ​​വി​​ഡ്‌​​സ​​ണ്‍ ആ​​ണ് ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് നേ​​തൃ​​ത്വം ന​​ല്‍​കി​​യ​​ത്. ഏ​​ത് അ​​ത്യാ​​ഹി​​ത സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും പ​​രി​​ഹ​​രി​​ക്കാ​​ന്‍ സു​​സ​​ജ്ജ​​മാ​​യ കാ​​രി​​ത്താ​​സ് കാ​​ര്‍​ഡി​​യാ​​ക് വി​​ഭാ​​ഗ​​ത്തി​​ന്‍റെ മി​​ക​​വി​​ന് തെ​​ളി​​വാ​​ണ് ഏ​​ബ്ര​​ഹാ​​മി​​ന്‍റെ സു​​ഖ​​പ്രാ​​പ്തി​​യെ​​ന്ന് കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ചെ​​യ​​ര്‍​മാ​​ന്‍ റ​​വ.​​ഡോ. ബി​​നു കു​​ന്ന​​ത്ത് പ​​റ​​ഞ്ഞു.