മാ​ലി​ന്യ​മ​ല​യാ​യി അ​മ്പാ​റ​നി​ര​പ്പേ​ൽ പ​ള്ളി ലി​ങ്ക്റോ​ഡ്
Thursday, April 25, 2024 11:42 PM IST
അ​മ്പാ​റ​നി​ര​പ്പേ​ൽ: തി​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട് വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട അ​മ്പാ​റ​നി​ര​പ്പേ​ൽ പ​ള്ളി, സ്കൂ​ൾ, പോ​സ്റ്റ് ഓ​ഫീ​സ് എ​ന്നീ പൊ​തു സ്ഥാ​പ​ന​ങ്ങ​ളി​ലേ​യ്ക്ക് എ​ളു​പ്പ മാ​ർ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​വു​ന്ന ലി​ങ്ക് റോ​ഡ് മാ​ലി​ന്യ ക്കൂമ്പാ​ര​മാ​യി മാ​റി. ഹ​രി​ത ക​ർ​മ​സേ​ന പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ ശേ​ഖ​രി​ച്ചി​രി​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് റോ​ഡി​ലാ​കെ നി​ര​ന്നി​രി​ക്കു​ന്ന​ത്.

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ച് വ​യ്ക്കു​വ​നാ​യി ത​യാ​റാ​ക്കി​യ ഇ​രു​മ്പ് ഗ്രി​ൽ കൊ​ണ്ട് നി​ർ​മി​ച്ച കൂ​ട് നി​റ​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് റോ​ഡ്സൈ​ഡി​ൽ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ൽ കെ​ട്ടി ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യം ത​ള്ളി​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ന​ടു​വി​ൽ വ​രെ മാ​ലി​ന്യ ചാ​ക്കു​ക​ൾ എ​ത്തി​യ അ​വ​സ്ഥ​യാ​ണ്. മാ​ലി​ന്യം നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധി​കൃ​ത​ർ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ഈ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​കും.