ഛി​ന്നഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റിക്കാ​ർ​ഡ്സി​ൽ ഇ​ടം നേ​ടി 13കാ​ര​ൻ
Friday, April 26, 2024 7:07 AM IST
വൈ​ക്കം: ഛി​ന്ന​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി ഇ​​ന്ത്യ ബു​​ക്ക് ഓ​​ഫ് റി​ക്കാ​​ർ​​ഡ്സി​​ൽ ഇ​​ടം നേ​​ടി 13 കാ​​ര​​ൻ. ഛിന്ന​​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ​​യാ​​ളെ​​ന്ന ബ​​ഹു​​മ​​തി​​യാ​​ണ് വൈ​​ക്കം ചെ​​മ്പ് തെ​​ക്കേ​​ച്ചി​​റ ഗി​​രി​​ഷ്-​​ചി​​ഞ്ചു ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ ശ്രേ​​യ​​സ് ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്.

നാ​​സ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ 800 ല​​ധി​​കം ഛിന്ന​​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​തി​​ൽ ര​​ണ്ടെ​​ണ്ണ​​ത്തി​​നാ​​ണ് ശ്രേ​​യ​​സി​​ന് അം​​ഗീ​​കാ​​രം ല​​ഭി​​ച്ച​​ത്. നാ​​സ​​യു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ ഓ​​ൺ​​ലൈ​​ൻ വ​​ഴി ന​​ട​​ന്ന കാ​ന്പ​​യി​​നി​​ലാ​​ണ് ശ്രേ​​യ​​സ് പു​​തി​​യ ഛിന്ന​​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്.​

കു​​ട്ടി​​ക്കാ​​ലം മു​​ത​​ലേ ആ​​സ്ട്രോ​​ള​​ജി​​യി​​ൽ ത​ത്പ​​ര​​നാ​​യി​​രു​​ന്ന ശ്രേ​​യ​​സ് 2021ൽ ​​നാ​​സ​​യു​​ടെ ഈ ​​റി​​സ​​ർ​​ച്ച് ടീ​​മി​​ൽ അം​​ഗ​​ത്വം നേ​​ടി​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 22ൽ ​​നാ​​സ​​യു​​ടെ സി​​റ്റി​​സ​​ൺ സൈ​​ന്‍റി​​സ്റ്റാ​​യി. മാ​​സ് ഇ​​ന്ത്യ ഒ​​ബ്സ​​ർ​​വേ​​ഷ​​ൻ ടീ​​മാ​​യ മി​​ൽ​​ക്കി​​വേ എ​​ക്സ് പോ​​ള​​ർ ടീം ​​അം​​ഗ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ഴാ​​യി​​രു​​ന്നു ശ്രേ​​യ​​സ് ര​​ണ്ട് പു​​തി​​യ ഛിന്ന​ഗ്ര​​ഹ​​ങ്ങ​​ളെ ക​​ണ്ടെ​​ത്തി​​യ​​ത്.

ഈ ​​വ​​ർ​​ഷം ജ​​നു​​വ​​രി​​യി​​ൽ തു​​ട​​ങ്ങി​​യ ഓ​​ൺ​​ലൈ​​ൻ കാ​ന്പ​യി​​നി​​ൽ ഫെ​​ബ്രു​​വ​​രി അ​​ഞ്ച് മു​​ത​​ൽ 29വ​​രെ ന​​ട​​ത്തി​​യ ഗ​​വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ശ്രേ​​യ​​സ് ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. ഇ​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ ബു​​ക്ക്സ് ഓ​​ഫ് റി​ക്കാ​​ർ​​ഡ്സി​​ൽ ഈ ​​നേ​​ട്ടം കൈ​​വ​​രി​​ച്ച ഇ​​ന്ത്യ​യി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ​​യാ​​ൾ എ​​ന്ന ബ​​ഹു​​മ​​തി നേ​​ടി​​യ​​ത്.

ഒ​​പ്പം നാ​​സ ക​​ണ്ടു പി​​ടി​​ച്ച ഒ​​രു ന​​ക്ഷ​​ത്ര​​ത്തി​​ന് പേ​​രി​​ടാ​​നു​​ള്ള അ​​വ​​സ​​ര​​വും ഈ ​​പ​​തി​​മൂ​​ന്നു​​കാ​​ര​​ന് ല​​ഭി​​ച്ചു. ജി​​എ​​സ്‌​സി ​ഷൈ​​നി ഫൈ​​വ് എ​​യ്റ്റ് വ​​ൺ​​വ​​ൺ ടു ​​ന​​യ​​ൻ എ​​ന്ന് ശ്രേ​​യ​​സ് ആ ​​ന​​ക്ഷ​​ത്ര​​ത്തി​​ന് പേ​​ര് ന​​ൽ​​കു​​ക​​യും ചെ​​യ്തു.​ കാ​​ക്ക​​നാ​​ട് ജെം​​സ് മോ​​ഡേ​​ൺ അ​​ക്കാ​​ഡ​​മി​​യി​​ൽ ഏ​​ഴാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് ശ്രേ​​യ​​സ്. ​ശ്രേ​​യ​​സി​​ന്‍റെ ഈ ​​തി​​ള​​ക്ക​​മാ​​ർ​​ന്ന നേ​​ട്ടം ഗി​​ന്ന​​സ് റി​ക്കാ​​ർ​​ഡ്സി​​ലേ​​ക്കു​​ള്ള പ​​രി​​ഗ​​ണ​​യി​​ലാ​​ണ്.