യുവാവിനെ വെട്ടിക്കൊലപ്പെട ുത്താൻ ശ്രമം: മൂന്നുപേർ പിടിയിൽ
Friday, April 26, 2024 7:07 AM IST
കു​​മ​​ര​​കം: തി​​രു​​വാ​​ര്‍​പ്പ് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ വ​​ടി​​വാ​​ള്‍ കൊ​​ണ്ട് വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച കേ​​സി​​ല്‍ മൂ​​ന്നു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ചെ​​ങ്ങ​​ളം മാ​​ധ​​വ​​ശേ​​രി കോ​​ള​​നി കു​​റ​​യ​​ന്‍​ങ്കേ​​രി​​യി​​ല്‍ ശ്രീ​​ജി​​ത്ത് (ജി​​ത്തു- 32), ചെ​​ങ്ങ​​ളം കി​​ളി​​രൂ​​ര്‍ തൈ​​ച്ചേ​​രി കോ​​ള​​നി​​യി​​ല്‍ തൈ​​ച്ചേ​​രി അ​​ഖി​​ല്‍ ടി. ​​ഗോ​​പി (27), തി​​രു​​വാ​​ര്‍​പ്പ് പാ​​ല​​ക്ക​​ല്‍​ശേ​​രി തേ​​വ​​ര്‍​ക്കാ​​ട്ടി​​ല്‍ ടി.​​പി. നി​​ഖി​​ല്‍ (29) എ​​ന്നി​​വ​​രെ​​യാ​​ണ് കു​​മ​​ര​​കം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​വ​​ര്‍ സം​​ഘം ചേ​​ര്‍​ന്ന് ക​​ഴി​​ഞ്ഞ​​ദി​​വ​​സം വെ​​ളു​​പ്പി​​ന് 2.30നു ​​തി​​രു​​വാ​​ര്‍​പ്പ് സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വി​​നെ ചീ​​ത്ത വി​​ളി​​ക്കു​​ക​​യും പെ​​പ്പ​​ര്‍ സ്‌​​പ്രേ അ​​ടി​​ച്ച ശേ​​ഷം വ​​ടി​​വാ​​ളു​​കൊ​​ണ്ട് വെ​​ട്ടി​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. യു​​വാ​​വ് മു​​ന്‍​പ് ശ്രീ​​ജി​​ത്തി​​നും മ​​റ്റു​​മെ​​തി​​രേ തി​​രു​​വാ​​ര്‍​പ്പ് ബ​സ് ​സ്റ്റാ​​ന്‍​ഡി​​ല്‍ വ​​ച്ച് ബ​​ഹ​​ളം വ​​ച്ച​​തി​​ന് പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍​കി​​യി​​രു​​ന്നു.

ഇ​​തി​​ലു​​ള്ള വി​​രോ​​ധം ഇ​​വ​​ര്‍​ക്ക് യു​​വാ​​വി​​നോ​​ട് നി​​ല​​നി​​ന്നി​​രു​​ന്നു, ഇ​​തി​​ന്‍റെ തു​​ട​​ര്‍​ച്ച​​യെ​​ന്നോ​​ണ​​മാ​​ണ് ഇ​​വ​​ര്‍ യു​​വാ​​വി​​നെ വെ​​ട്ടി​​ക്കൊ​​ല​​പ്പെ​​ടു​​ത്താ​​ന്‍ ശ്ര​​മി​​ച്ച​​ത്. പ​​രാ​​തി​​യെ​ത്തു​​ട​​ര്‍​ന്ന് കു​​മ​​ര​​കം പോ​​ലീ​​സ് കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യു​​ക​​യും ഇ​​വ​​രെ അ​​റ​​സ്റ്റ് ചെ​​യ്യു​​ക​​യു​​മാ​​യി​​രു​​ന്നു. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ പ്ര​തി​ക​ളെ റി​​മാ​​ന്‍​ഡ് ചെ​​യ്തു.