വോട്ട് ചെയ്യാനെത്തിയപ്പോൾ യുവതിയുടെ വോട്ട് മറ്റാരോ ചെയ്തെന്ന്
Friday, April 26, 2024 10:50 PM IST
മ​ണി​മ​ല: ക​റി​ക്കാ​ട്ടൂ​രി​ൽ യു​വ​തി​യു​ടെ വോ​ട്ട് മ​റ്റാ​രോ ചെ​യ്തു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ നെ​ടും​തോ​ട്ട​ത്തി​ൽ എ​ൻ.​ടി. മൈ​ക്കി​ളി​ന്‍റെ മ​ക​ൾ ജൂ​ബി​യു​ടെ വോ​ട്ടാ​ണ് ഇ​ന്ന​ലെ അ​ജ്ഞാ​ത ചെ​യ്ത​ത്.

വൈ​കു​ന്നേ​രം നാ​ലോ​ടെ ക​റി​ക്കാ​ട്ടൂ​ർ തെ​ക്കു​ഭാ​ഗം സി​എം​എ​സ് എ​ൽ​പി സ്‌​കൂ​ളി​ലെ 170-ാം ന​മ്പ​ർ ബൂ​ത്തി​ലേ​ത്തി​യ​പ്പോ​ഴാ​ണ് ത​ന്‍റെ വോ​ട്ട് മ​റ്റാ​രോ ചെ​യ്തെ​ന്ന് ജൂ​ബി അ​റി​ഞ്ഞ​ത്. താ​ൻ വോ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന​തു​കൊ​ണ്ട് ത​ന്നെ ത​ർ​ക്കം ഉ​ന്ന​യി​ച്ച ജൂ​ബി തു​ട​ർ​ന്ന് ടെ​ൻ​ഡ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

സം​ഭ​വം സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്‌​ട​ർ​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​മ​സ് പ​റ​ഞ്ഞു.