ആ​​ർ​​പ്പൂ​​ക്ക​​ര പ​​ഞ്ചാ​​യ​​ത്തി​​ൽ 579 കു​​ടും​​ബ​​ങ്ങ​​ൾ ക്യാ​​ന്പി​​ൽ
Tuesday, August 13, 2019 11:14 PM IST
ആ​​ർ​​പ്പൂ​​ക്ക​​ര: പ​​ഞ്ചാ​​യ​​ത്തി​​ലെ എ​​ട്ടു ക്യാ​​ന്പു​​ക​​ളി​​ലാ​​യി 579 കു​​ടും​​ബ​​ങ്ങ​​ളി​​ൽ​​നി​​ന്ന് 1368 പേ​​ർ ഇ​​പ്പോ​​ഴും ക​​ഴി​​യു​​ന്നു​​ണ്ട്. 589 പു​​രു​​ഷ​​ൻ​​മാ​​രും 652 സ്ത്രീ​​ക​​ളും 127 കു​​ട്ടി​​ക​​ളു​​മു​​ണ്ട്.
ക​​രി​​പ്പൂ​​ത്ത​​ട്ട് സ്കൂ​​ളി​​ലെ ക്യാ​​ന്പി​​ൽ​​നി​​ന്നു മൂ​​ന്നു​​പേ​​രെ ചി​​കി​​ത്സാ​​ർ​​ഥം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലേ​​ക്കു മാ​​റ്റി​​യി​​ട്ടു​​ണ്ട്. വി​​ല്ലേ​​ജ് അ​​ധി​​കൃ​​ത​​രും ആ​​രോ​​ഗ്യ​​വ​​കു​​പ്പും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ക്യാ​​ന്പു​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച് സ്ഥി​​തി​​ഗ​​തി​​ക​​ൾ വി​​ല​​യി​​രു​​ത്തു​​ന്നു​​ണ്ട്.
പ​​ഞ്ചാ​​യ​​ത്തി​​ലെ ര​​ണ്ട് അം​​ഗ​​ങ്ങ​​ളെ​​യും ഒ​​രു പ​​ഞ്ചാ​​യ​​ത്ത് ഉ​​ദ്യോ​​ഗ​​സ്ഥ​​നെ​​യും വീ​​തം ഓ​​രോ ക്യാ​​ന്പി​​ലെ​​യും പൊ​​തു​​വാ​​യ കാ​​ര്യ​​ങ്ങ​​ൾ​​ക്കാ​​യി ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.
കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ൽ ആ​​ര്യാ​​ട്ടു​​ഴം പാ​​ട​​ശേ​​ഖ​​ര​​ത്തും തോ​​ട്ടു​​ങ്ക​​ൽ പ​​ട​​വി​​ലും മ​​ട​​വീ​​ണു. പു​​ത്ത​​ൻ​​ക​​രി, പാ​​ഴോ​​ട്ടു​​മേ​​ക്ക​​രി, ചൂ​​ര​​ത്ത​​റ, ക​​ണ്ട​​മു​​ണ്ടാ​​ലി​​ക്ക​​രി, അ​​ക​​ത്തേ​​ക്ക​​രി, കാ​​ട്ടു​​ക​​രി, കേ​​ള​​ക്ക​​രി, വാ​​വ​​ക്കാ​​ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ര​​ണ്ടു മാ​​സം പ്രാ​​യ​​മാ​​യ നെ​​ൽ​​കൃ​​ഷി മോ​​ട്ടോ​​ർ പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തു​​മൂ​​ലം മു​​ങ്ങി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. 3000 ഏ​​ത്ത​​വാ​​ഴ, 4000 പ​​ല​​യി​​നം വാ​​ഴ​​ക​​ൾ, 2000 ചു​​വ​​ട് ക​​പ്പ, ചേ​​ന, പ​​ച്ച​​ക്ക​​റി കൃ​​ഷി എ​​ന്നി​​വ പൂ​​ർ​​ണ​​മാ​​യും ന​​ശി​​ച്ചു. ക​​ർ​​ഷ​​ക​​ർ​​ക്ക് ര​​ണ്ടു കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്ട​​മാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണു പ്രാ​​ഥ​​മി​​ക ക​​ണ​​ക്ക്.
വെ​​ള്ളം പൊ​​ങ്ങി​​യ​​തു​​മൂ​​ലം പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്ക് പു​​ല്ലും തീ​​റ്റ​​യും ല​​ഭ്യ​​മാ​​കു​​ന്നി​​ല്ല. അ​​തി​​നാ​​ൽ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ​​ക്ക് ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്ക് കൊ​​ടു​​ക്കു​​വാ​​നാ​​യി വൈ​​ക്കോ​​ലും കാ​​ലി​​ത്തീ​​റ്റ​​യും അ​​ടി​​യ​​ന്ത​​ര​​മാ​​യി എ​​ത്തി​​ക്കാ​​ൻ മൃ​​ഗ​​സം​​ര​​ക്ഷ​​ണ, ക്ഷീ​​ര​​വി​​ക​​സ​​ന വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.
ക്ര​​മാ​​തീ​​ത​​മാ​​യി വെ​​ള്ളം ക​​യ​​റി​​യ​​തു​​മൂ​​ലം താ​​റാ​​വ് ക​​ർ​​ഷ​​ക​​രും പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണ്. പ​​ല​​യി​​ട​​ത്തും പ​​ഞ്ചാ​​യ​​ത്ത് റോ​​ഡു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന​​തി​​നാ​​ൽ ഗ​​താ​​ഗ​​തം ഭാ​​ഗി​​ക​​മാ​​ണ്. പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ​​സ​​മി​​തി​​യം​​ഗ​​ങ്ങ​​ളും റ​​വ​​ന്യു ഉ​​ദ്യോ​​ഗ​​സ്ഥ​​രും ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്നു.