പു​ണ്യം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്ക് ഇ​ന്നു തുടക്കം
Wednesday, August 14, 2019 9:43 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പ​ട്ട​ണ​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളെ​യും ശു​ചീ​ക​രി​ക്കു​ന്ന​തി​ന് പു​ണ്യം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​ന്ന് രാ​വി​ലെ 10ന് ​ഡി​വൈ​എ​സ്പി ജെ. ​സ​ന്തോ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​ന​മൈ​ത്രി പോ​ലീ​സ്, ആ​ശാ വ​ര്‍​ക്ക​ര്‍​മാ​ര്‍, എ​സ്പി​സി വി​ദ്യാ​ര്‍​ഥി​ക​ള്‍ ചേ​ര്‍​ന്നാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തു​ന്ന​ത്. എ​രു​മേ​ലി​യി​ല്‍ ന​ട​പ്പാ​ക്കി​യ പു​ണ്യം പൂ​ങ്കാ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് പു​ണ്യം കാ​ഞ്ഞി​ര​പ്പ​ള്ളി പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​ത്.

തി​രു​നാ​ൾ
വ​ള്ളം​ചി​റ: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ​തി​രു​നാ​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ 13 മ​ണി ആ​രാ​ധ​ന​യും വ​ച​ന​വീ​ട് - 100 ദി​ന ക​ർ​മ​പ​ദ്ധ​തി​യു​ടെ സ​മാ​പ​ന​വും സം​യു​ക്ത​മാ​യി ഇ​ന്നു ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ​കു​ർ​ബാ​ന. തു​ട​ർ​ന്ന് ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്ത​ൽ, സൈ​നി​ക​രെ ആ​ദ​രി​ക്ക​ൽ തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.