ജില്ലാതല സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം
Wednesday, August 14, 2019 9:50 PM IST
കോ​​ട്ട​​യം: സ്വാ​​ത​​ന്ത്ര്യ​​ദി​​നം ജി​​ല്ല​​യി​​ൽ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ളോ​​ടെ ഇ​​ന്ന് ആ​​ഘോ​​ഷി​​ക്കും. രാ​​വി​​ലെ 8.30നു ​​കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ ന​​ട​​ക്കു​​ന്ന ജി​​ല്ലാ​​ത​​ല ആ​​ഘോ​​ഷ​​ച​​ട​​ങ്ങി​​ൽ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ ദേ​​ശീ​​യ പ​​താ​​ക ഉ​​യ​​ർ​​ത്തി അ​​ഭി​​വാ​​ദ്യം സ്വീ​​ക​​രി​​ക്കും.പൊ​​ൻ​​കു​​ന്നം പോ​​ലീ​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ വി.​​കെ. വി​​ജ​​യ​​രാ​​ഘ​​വ​​നാ​​ണു പ​​രേ​​ഡ് ക​​മാ​​ൻ​​ഡ​​ർ. പോ​​ലീ​​സ്, എ​​ക്സൈ​​സ്, ഫോ​​റ​​സ്റ്റ്, സ്റ്റു​​ഡ​​ന്‍റ് പോ​​ലീ​​സ്, എ​​ൻ​​സി​​സി, സ്കൗ​​ട്ട്, സ്കൂ​​ൾ ബാ​​ൻ​​ഡ് എ​​ന്നr പ്ല​​റ്റൂ​​ണു​​ക​​ൾ പ​​രേ​​ഡി​​ൽ അ​​ണി​​നി​​ര​​ക്കും. സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും ന​​ട​​ക്കും.

സെ​ഹി​യോ​നി​ൽ ധ്യാ​നം

കു​​ന്ന​​ന്താ​​നം: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ഹി​​യോ​​ൻ ധ്യാ​​ന കേ​​ന്ദ്ര​​ത്തി​​ൽ വി​​ശ്വാ​​സാ​​നു​​ഭ​​വ കു​​ടം​​ബ ന​​വീ​​ക​​ര​​ണ ധ്യാ​​നം 30ന് ​​രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ സെ​​പ്റ്റം​​ബ​​ർ ഒ​​ന്നി​​നു വൈ​​കു​​ന്നേ​​രം നാ​​ലു​​വ​​രെ ന​​ട​​ക്കും. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് ഉ​​ണ്ടാ​​യി​​രി​​ക്കി​​ല്ല. ആ​​ദ്യം ര​​ജി​​സ്റ്റ​​ർ ചെ​​യ്യു​​ന്ന അ​​ന്പ​​തു പേ​​ർ​​ക്ക് മാ​​ത്രം പ്ര​​വേ​​ശ​​നം. ഫോ​​ൺ: 9447343828, 8289913380.