ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ബാ​​ഗ് മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച മോ​​ഷ്‌​ടാ​​വ് പി​​ടി​​യി​​ൽ
Monday, September 9, 2019 11:39 PM IST
കോ​​ട്ട​​യം: ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ബാ​​ഗ് മോ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നി​​ടെ കു​​പ്ര​​സി​​ദ്ധ മോ​​ഷ്‌​ടാ​​വ് പോ​​ലീ​​സ് പി​​ടി​​യി​​ൽ. നി​​ര​​വ​​ധി മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യ കൊ​​ല്ലം പാ​​രി​​പ്പ​​ള്ളി ന​​ന്ദു​​ഭ​​വ​​നി​​ൽ ബാ​​ബു (തീ​​വെ​​ട്ടി ബാ​​ബു -60)വാ​​ണ് മ​​ണ​​ർ​​കാ​​ട് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്.
ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്കു മ​​ണ​​ർ​​കാ​​ടി​​നു സ​​മീ​​പം നി​​ർ​​മാ​​ണ​​ത്തി​​ലി​​രി​​ക്കു​​ന്ന ആ​​ശു​​പ​​ത്രി കെ​​ട്ടി​​ട​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കെ​​ട്ടി​​ട​​ത്തി​​നു​​ള്ളി​​ൽ ക​​ഴി​​യു​​ക​​യാ​​യി​​രു​​ന്ന ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ ബാ​​ഗ് മോ​​ഷ്ടി​​ച്ച ശേ​​ഷം ഓ​​ടി​​ര​​ക്ഷ​​പ്പെ​​ടാ​​ൻ ശ്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു ബാ​​ബു.
പി​​ന്നാ​​ലെ എ​​ത്തി​​യ ഇ​​ത​​ര​​സം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ ബാ​​ബു​​വി​​നെ ത​​ട​​ഞ്ഞു വ​​ച്ചു പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു. സ്റ്റേ​​ഷ​​നി​​ൽ എ​​ത്തി​​ച്ചു ചോ​​ദ്യം ചെ​​യ്ത​​തോ​​ടെ​​യാ​​ണ് ബാ​​ബു​​വി​​ന്‍റെ മു​​ന്പു​​ള്ള കേ​​സു​​ക​​ൾ സം​​ബ​​ന്ധി​​ച്ചു വി​​വ​​രം ല​​ഭി​​ച്ച​​ത്. മ​​ണ​​ർ​​കാ​​ട് പ​​ള്ളി​​യി​​ൽ പെ​​രു​​ന്നാ​​ളി​​ന്‍റെ സ​​മ​​യ​​ത്ത് മോ​​ഷ​​ണം ല​​ക്ഷ്യ​​മി​​ട്ടാ​​ണ് പ്ര​​തി എ​​ത്തി​​യ​​തെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​താ​​യി പോ​​ലീ​​സ് പ​​റ​​ഞ്ഞു. പ്ര​​തി​​യെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി റി​​മാ​​ൻ​​ഡ് ചെ​​യ്തു.