പാ​ല​ത്തി​നുഭീ​ഷ​ണി​യാ​യി തൂ​ണി​ൽ വ​ള​രു​ക​യാ​ണ് ആ​ൽമ​രം
Thursday, September 12, 2019 10:47 PM IST
എ​രു​മേ​ലി: ടി​ബി റോ​ഡി​ൽ പാ​ല​ത്തി​ലൂ​ടെ പോ​കു​മ്പോ​ൾ പു​റ​മെ നോ​ക്കി​യാ​ൽ കൈ​വ​രി​യി​ൽ അ​ല്പം പ​ച്ച ത​ളി​ർ​പ്പ് കാ​ണാം. ചെ​റി​യ ആ​ൽ​മ​ര തൈ ​ആ​ണെ​ന്ന് കാ​ഴ്ച​യി​ൽ തോ​ന്നും. എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ല യ​ഥാ​ർ​ഥ വ​സ്തു​ത. പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ പ​രി​ശോ​ധി​ച്ചാ​ലാ​ണ് വേ​രു​ക​ൾ വ​ള​ർ​ന്ന് പ​ട​ർ​ന്ന് തൂ​ണി​ൽ നീ​ണ്ടു​പോ​കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ടെ കാ​ഴ്ച ബോ​ധ്യ​മാ​കു​ക.
എ​രു​മേ​ലി ടി​ബി റോ​ഡി​ൽ സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സ് ഭാ​ഗ​ത്തെ പാ​ല​ത്തി​ന്‍റെ അ​ടി​യി​ൽ തൂ​ണി​ലാ​ണ് വ​ള​ർ​ന്ന് പ​ട​ർ​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ആ​ൽ​മ​രം. ശ​ബ​രി​മ​ല സീ​സ​ണു​ക​ളി​ൽ പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ൾ പെ​യി​ന്‍റ് ചെ​യ്യു​ന്ന​തി​നാ​യി ഓ​രോ വ​ർ​ഷ​വും ഈ ​ആ​ൽ മ​ര​ത്തി​ന്‍റെ അ​ഗ്ര​ഭാ​ഗ​ത്തെ ശി​ഖ​ര​ങ്ങ​ളും ഇ​ല​ക​ളും വെ​ട്ടി​നീ​ക്കും. അ​തേ​സ​മ​യം അ​ടി​യി​ൽ തൂ​ണി​ൽ മ​ര​മാ​യി ആ​ലി​ൻ തൈ ​ക​രു​ത്താ​ർ​ജി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത് ഒ​രു പ​ക്ഷെ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്കാ​ർ അ​റി​ഞ്ഞു കാ​ണി​ല്ല.
ഇ​പ്പോ​ൾ ശി​ഖ​രം പോ​ലെ വേ​രു​ക​ൾ വ​ള​ർ​ന്ന് പ​ട​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​ത് വെ​ട്ടി​മാ​റ്റി പൂ​ർ​ണ​മാ​യി നീ​ക്കി​യി​ല്ലെ​ങ്കി​ൽ പാ​ല​ത്തി​ന്‍റെ തൂ​ണ് വി​ള്ള​ലു​ണ്ടാ​യി അ​പ​ക​ട​ത്തി​ലാ​കും. പാ​ല​ത്തി​ന് ബ​ല​ക്ഷ​യ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. എ​രു​മേ​ലി വ​ലി​യ തോ​ടി​ന് കു​റു​കെ​യാ​ണ് പാ​ലം. വ​ള​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ആ​ൽ​മ​രം വെ​ട്ടി​മാ​റ്റാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.