ബൈ​ക്ക​പ​ട​ത്തി​ൽ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Wednesday, November 13, 2019 10:07 PM IST
പാ​ലാ: ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഏ​ഴാ​ച്ചേ​രി ചി​റ​യ്ക്ക​ൽ ഷി​ന്‍റോ തോ​മ​സി​നാ​ണ്(36) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പാ​ലാ-​തൊ​ടു​പു​ഴ റൂ​ട്ടി​ൽ പ​യ​പ്പാ​റി​ലാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഷി​ന്‍റോ​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലാ​യി​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷി​ന്‍റോ രാ​വി​ലെ ജോ​ലി​ക്കാ​യി പോ​ക​വെ​യാ​ണ് അ​പ​ക​ടം.