വൈ​ക്ക​ത്ത​ഷ്ട​മി ഇ​ന്ന്
Tuesday, November 19, 2019 10:46 PM IST
വൈ​ക്കം: വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി ഇ​ന്ന് ആ​ഘോ​ഷി​ക്കും. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഭ​ക്ത​ർ അ​ഷ്ട​മി ദ​ർ​ശ​ന​പു​ണ്യം തേ​ടി നി​ര​ക​ളി​ൽ ഇ​ടം പി​ടി​ച്ചു. അ​ഷ്ട​മി ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ​വ​രു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ തി​ര​ക്കാ​ണ് രാ​ത്രി അ​നു​ഭ​വ​പ്പെ​ട്ട​ത്.

പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട തു​റ​ന്നു പ്ര​ഭാ​ത പൂ​ജ​ക​ൾ​ക്കു​ശേ​ഷം 4.30 നാ​യിരുന്നു അ​ഷ്ട​മി​ദ​ർ​ശ​നം. വൈ​ക്ക​ത്ത​പ്പ​നെ ഒ​രു നോ​ക്കു ക​ണ്ടു മ​ന​സു നി​റ​യ്ക്കാ​ൻ ദൂരെ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു വ​രെ ഭ​ക്ത​രെ​ത്തി​യി​രു​ന്നു.