നാഗന്പടം ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ
Sunday, June 7, 2020 12:44 AM IST
കോ​​ട്ട​​യം: വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കാ​​വാ​​നാ​​യി നാ​​ഗ​​ന്പ​​ടം സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ ന​​വീ​​ക​​ര​​ണ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു മു​​ന്പു ആ​​രം​​ഭി​​ച്ച ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ദ്രു​​ത​​ഗ​​തി​​യി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.

പ്ര​​വേ​​ശ​​ക​​വാ​​ടം മു​​ത​​ൽ കി​​ഴ​​ക്കു​​വ​​ശ​​ത്തെ പാ​​ർ​​ക്കിം​​ഗ് ഏ​​രി​​യാ​​വ​​രെ​​യു​​ള്ള റോ​​ഡി​​ലെ ത​​ക​​ർ​​ന്ന ഭാ​​ഗ​​ങ്ങ​​ൾ പൊ​​ളി​​ച്ചു സോ​​ൾ ചെ​​യ്തു റീ​​ടാ​​റിം​​ഗ് ചെ​​യ്യാ​​നു​​ള്ള ജോ​​ലി​​ക​​ളാ​​ണു പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. സ്റ്റാ​​ൻ​​ഡി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു​വ​​ശ​​ത്തു​​ള്ള പാ​​ർ​​ക്കിം​​ഗ് സ്ഥ​​ല​​ത്തെ വെ​​ള്ള​​ക്കെ​​ട്ട് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളും സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ന​​വീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​തി​​നാ​​ൽ ഇ​​പ്പോ​​ൾ ബ​​സു​​ക​​ൾ സ്റ്റാ​​ൻ​​ഡി​​ന്‍റെ പ​​ടി​​ഞ്ഞാ​​റു വ​​ശ​​ത്തു​കൂ​​ടി പ്ര​​വേ​​ശി​​ച്ച് അ​​വി​​ടെ ത​​ന്നെ പാ​​ർ​​ക്ക് ചെ​​യ്തു വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു പോ​​കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്.