ച​ങ്ങ​നാ​ശേ​രി ന​ഗ​രം മൂ​ന്നു​മാ​സ​ത്തി​ന​കം ക്ലീ​ൻ
Saturday, July 11, 2020 11:31 PM IST
ച​​ങ്ങ​​നാ​​ശേ​​രി: വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ മാ​​ലി​​ന്യം കു​​ന്നു​​കൂ​​ടി​​ക്കി​​ട​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​ത്തെ മൂ​​ന്നു​​മാ​​സം​​കൊ​​ണ്ട് വൃ​​ത്തി​​യും ശു​​ചി​​ത്വ​​വു​​മു​​ള്ള ന​​ഗ​​ര​​മാ​​ക്കു​​മെ​​ന്ന് ന​ഗ​ര​സ​ഭാ ചെ​​യ​​ർ​​മാ​​ൻ സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ് പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. മൂ​​ന്നു​​മാ​​സ​​ത്തി​​ന​​കം ഡ​​ന്പിം​​ഗ് യാ​​ർ​​ഡും ന​​ഗ​​ര​​വും വൃ​​ത്തി​​യാ​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി​​യെ​​ന്നും ഇ​​ത്ര​​യും​​സ​​മ​​യം ജൈ​​വ​​മാ​​ലി​​ന്യം ഡ​​ന്പിം​​ഗ് യാ​​ർ​​ഡി​​ൽ നി​​ക്ഷേ​​പി​​ക്കാ​​ൻ നാ​​ട്ടു​​കാ​​രു​​ടെ സ​​ഹ​​ക​​ര​​ണം അ​​നി​​വാ​​ര്യ​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടി​​ട്ട് ഇ​​ന്ന് ഒ​​രു​​മാ​​സം പി​​ന്നി​​ടു​​ന്പോ​​ൾ ചെ​​യ്ത കാ​​ര്യ​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ക്ക​​വേ​​യാ​​ണ് അ​​ദ്ദേ​​ഹം ഇ​​പ്ര​​കാ​​രം പ​​റ​​ഞ്ഞ​​ത്. ക​​ഴി​​ഞ്ഞ ആ​​റു​​മാ​​സ​​ക്കാ​​ല​​മാ​​യി മാ​​ലി​​ന്യ​നീ​​ക്ക​​ത്തി​​നു ന​​ഗ​​ര​​സ​​ഭ​​യി​​ൽ വാ​​ഹ​​ന​​ങ്ങ​​ളി​​ല്ലാ​​യി​​രു​​ന്നു. താ​​ൻ ചെ​​യ​​ർ​​മാ​​നാ​​യി ദി​​വ​​സ​​ങ്ങ​​ൾ​​ക്ക​​കം വാ​​ഹ​​ന​​ങ്ങ​​ൾ അ​​റ്റ​​കു​​റ്റ​പ്പ​​ണി​​ക​​ൾ ന​​ട​​ത്തി പു​​റ​​ത്തി​​റ​​ക്കി. മാ​​ർ​​ക്ക​​റ്റി​​ലേ​​യും വേ​​ഴ​​ക്കാ​​ട്ടു​​ചി​​റ​​യി​​ലേ​​യും ഒ​​ഴി​​കെ ബാ​​ക്കി നാ​​ല് എ​​യ്റോ​​ബി​​ക്ക് ബി​​ന്നു​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല. നാ​​ര​​ങ്ങ, കൈ​​ത​​ച്ച​​ക്ക തു​​ട​​ങ്ങി​​യ മാ​​ലി​​ന്യ​​ങ്ങ​​ൾ എ​​യ്റോ​​ബി​​ക്ക് ബി​​ന്നി​​ൽ നി​​ക്ഷേ​​പി​​ക്കാ​​നാ​​വി​​ല്ല.

ഇ​​വ നി​​ക്ഷേ​​പി​​ച്ചാ​​ൽ മാ​​ലി​​ന്യ സം​​സ്ക​​ര​​ണം ശ​​രി​​യാ​​യി ന​​ട​​ക്കി​​ല്ല. ഇ​​വ നി​​ക്ഷേ​​പി​​ക്കാ​​ൻ ഡ​​ന്പിം​​ഗ് സ്റ്റേ​​ഷ​​നി​​ൽ​​മാ​​ത്ര​​മാ​​ണ് ഇ​​ട​​മു​​ള്ള​​ത്. ഡ​​ന്പിം​​ഡ് യാ​​ർ​​ഡി​​ൽ ജൈ​​വ​​മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ക്കാ​​നെ​​ത്തി​​യ ലോ​​റി ത​​ട​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​റെ വി​​വ​​രം ധ​​രി​​പ്പി​​ച്ചി​​ട്ടു​​ണ്ട്. ജൈ​​വ​​മാ​​ലി​​ന്യം ഡ​​ന്പിം​​ഗ് യാ​​ർ​​ഡി​​ൽ നി​​ക്ഷേ​​പി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ലെ​​ങ്കി​​ൽ പ​​ക​​രം ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​റോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തി​​ൻ പ്ര​​കാ​​രം ആ​​ർ​​ഡി​​ഒ ഡ​​ന്പിം​​ഗ് യാ​​ർ​​ഡ് സ​​ന്ദ​​ർ​​ശി​​ച്ച​​താ​​യും ഇ​​വ​​ർ ന​​ൽ​​കു​​ന്ന റി​​പ്പോ​​ർ​​ട്ടി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​നു​​കൂ​​ല ന​​ട​​പ​​ടി​​ക​​ളു​​ണ്ടാ​​കു​​മെ​​ന്നു ക​​രു​​തു​​ന്ന​​താ​​യും ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ പ​​റ​​ഞ്ഞു. ക​​ഴി​​ഞ്ഞ ഒ​​രു​​ മാ​​സം​​കൊ​​ണ്ട് ന​​ഗ​​ര​​ത്തി​​ലെ മാ​​ലി​​ന്യ​പ്ര​​ശ്ന​​ത്തി​​ന്‍റെ അ​​ന്പ​​തു​​ശ​​ത​​മാ​​ന​​ത്തോ​​ളം പ​​രി​​ഹ​​രി​​ച്ച​​പ്പോ​​ഴു​​ണ്ടാ​​യ ത​​ട​​സ​​ങ്ങ​​ൾ ക്ലീ​​ൻ ഗ്രീ​​ൻ ച​​ങ്ങ​​നാ​​ശേ​​രി എ​​ന്ന പ​​ദ്ധ​​തി​​യെ ബാ​​ധി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ട്ടി.