വെ​ള്ള​ത്തി​ൽ വീ​ണു ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Friday, August 7, 2020 10:26 PM IST
അ​ന്പാ​റ: ഭ​ര​ണ​ങ്ങാ​നം അ​ന്പാ​റ​യി​ൽ വെ​ള്ള​ത്തി​ൽ വീ​ണ് ഗൃഹനാഥ ൻ മ​രി​ച്ചു. അ​ന്പാ​റ പ​ള്ളി​ത്താ​ഴെ ലൂ​യി​സ് ജോ​സ​ഫ് (61) ആ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം. നി​റ​ഞ്ഞു കി​ട​ന്ന ആ​ക്ക​ത്തോ​ട്ടി​ൽ വീ​ണ ലൂ​യി​സ് ഒ​ഴു​ക്കി​ൽപ്പെ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും ഫ​യ​ർ ഫോ​ഴ്സും ചേ​ർ​ന്ന് പ്ര​വി​ത്താ​ന​ത്തെ സ്വ​ക​ാര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ മേ​രി​ക്കു​ട്ടി. മ​ക്ക​ൾ: ബി​ബി​ൻ, ബി​നി​ത. മ​രു​മ​ക​ൻ: ജോ​സ​ഫ്.