കു​മ​ര​ക​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം
Wednesday, September 23, 2020 11:44 PM IST
കു​​മ​​ര​​കം: പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷം. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ൽ രോ​​ഗ വ്യാ​​പ​​നം കൂ​​ടു​​ന്ന​​താ​​യി പ​​ഞ്ചാ​​യ​​ത്ത് മോ​​ണി​​ട്ട​​റിം​​ഗ് ക​​മ്മി​റ്റി വി​​ല​​യി​​രു​​ത്തി​​യ​​ക്കി​​നെ​ത്തു​​ട​​ർ​​ന്ന് മൊ​​ബൈ​​ൽ യൂ​​ണി​​റ്റ് എ​​ത്തി​​ച്ച് ആ​​ന്‍റി​​ജ​​ൻ ടെ​​സ്റ്റ് ആ​​രം​​ഭി​​ച്ചു.

ഇ​​ന്ന​​ലെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​നു സ​​മീ​​പ​​മു​​ള്ള സ്കൂ​​ൾ മൈ​​താ​​ന​​ത്ത് ന​​ട​​ത്തി​​യ മൊ​​ബൈ​​ൽ യൂ​​ണി​​റ്റി​​ന്‍റെ പ​​രി​​ശോ​​ധ​​ന​​യി​​ൽ 218 പേ​​രു​​ടെ ടെ​​സ്റ്റ് ന​​ട​​ത്തി. ഇ​​തി​​ൽ 14 പേ​​രു​​ടെ ടെ​​സ്റ്റ് ഫ​​ലം പോ​​സീ​​റ്റീ​​വ് ആ​​യി​​രു​​ന്നു. ഇ​​വ​​രി​​ൽ 13 പേ​​ർ കു​​മ​​ര​​കം സ്വ​​ദേ​​ശി​​ക​​ളും ഒ​​രാ​​ൾ അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ൽ​​പ്പെ​​ട്ട​​യാ​​ളു​മാ​ണ്. കൂ​​ടു​​ത​​ൽ സ​​ന്പ​​ർ​​ക്ക സാ​​ധ്യ​​ത​​യു​​ള്ള ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ളി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ, ബാ​​ങ്ക് സ്റ്റാ​​ഫു​​ക​​ൾ, ഓ​​ട്ടോ, ടാ​​ക്സി തൊ​​ഴി​​ലാ​​ളി​​ക​​ൾ പൊ​​തു​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​യും,അ​​ക്ഷ​​യ കേ​​ന്ദ്ര​​ത്തി​​ലേ​​യും ജോ​​ലി​​ക്കാ​​ർ, മെ​​ഡി​​ക്ക​​ൽ ഷോ​​പ്പ്, ടെ​​ക്സ്റ്റ​​യി​​ൽ​​സ് ഷോ​​പ്പ് ജീ​​വ​​ന​​ക്കാ​​ർ എ​​ന്നി​​വ​​രെ​​യാ​​ണ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്.

ഇ​​പ്പോ​​ൾ പ​​ഞ്ചാ​​യ​​ത്തി​​ൽ 69 പേ​​ർ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച് ചി​​കി​​ത്സ​​യി​​ലാ​​ണ്. ര​​ണ്ട്, എ​​ട്ട് വാ​​ർ​​ഡു​​ക​​ൾ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ എ​​ട്ട്, 10 വാ​​ർ​​ഡു​​ക​​ളും ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​യി പ്ര​​ഖ്യാ​​പി​​ച്ചു. 15-ാം വാ​​ർ​​ഡും ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ൽ​പ്പെ​​ടു​​ത്താ​​ൽ ശി​​പാ​​ർ​​ശ ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. നി​​രീ​​ക്ഷ​​ണ​​ത്തി​​ലു​​ള്ള​​വ​​ർ​​ക്ക് ആ​​ർ​​ടി​​പി​​സി​​ആ​​ർ ടെ​​സ്റ്റ് ന​​ട​​ത്തു​​മെ​​ന്നും എ​​ല്ലാ​​വ​​രും കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ രോ​​ഗ നി​​യ​​ന്ത്ര​​ണം അ​​സാ​​ധ്യ​​മാ​​കു​​മെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി.​ സ​​ലി​​മോ​​ൻ പ​​റ​​ഞ്ഞു.