മി​​ക​​ച്ച കു​​ടു​​ംബ​​ശ്രീ സി​​ഡി​​എ​​സു​​ക​​ൾ​​ക്ക് അ​​വാ​​ർ​​ഡ് ന​​ൽ​​കി
Saturday, October 31, 2020 11:49 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ലെ മി​​ക​​ച്ച കു​​ടു​​ംബ​​ശ്രീ സി​​ഡി​​എ​​സു​​ക​​ൾ​​ക്ക് ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് അ​​വാ​​ർ​​ഡ് ന​​ൽ​​കി. ജി​​ല്ല​​യി​​ലെ 71 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലെ കു​​ടും​​ബ​​ശ്രീ സി​​ഡി​​എ​​സു​​ക​​ളു​​ടെ 2019-20 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷ​​ത്തെ വി​​വി​​ധ​​മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ല​​യി​​രു​​ത്തി മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പ്ര​​കാ​​രം അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് സി​​ഡി​​എ​​സ് ഒ​​ന്നാം സ്ഥാ​​ന​​ത്തി​​നും, വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് സി​​ഡി​​എ​​സ് ര​​ണ്ടാം സ്ഥാ​​ന​​ത്തി​​നും, തി​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് സി​​ഡി​​എ​​സ് മൂ​​ന്നാം സ്ഥാ​​ന​​ത്തി​​നും അ​​ർ​​ഹ​​രാ​​യി.
ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് ഹാ​​ളി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങ് പ്ര​​സി​​ഡ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജി​​ല്ലാ ക​​ള​​ക്ട​​ർ എം. ​​അ​​ഞ്ജ​​ന മി​​ക​​ച്ച കു​​ടും​​ബ​​ശ്രീ​​ക​​ൾ​​ക്ക് അ​​വാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തു. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​ശോ​​ഭ സ​​ലി​​മോ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ലി​​സ​​മ്മ ബേ​​ബി, പെ​​ണ്ണ​​മ്മ ജോ​​സ​​ഫ്, കു​​ടും​​ബ​​ശ്രീ ജി​​ല്ലാ മി​​ഷ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​റ്റ​​ർ പി.​​കെ. അ​​ജേ​​ഷ്, അ​​രു​​ണ്‍ പ്ര​​ഭാ​​ക​​ര​​ൻ, അ​​ക​​ല​​ക്കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ടോ​​ണി ഏ​​ബ്ര​​ഹാം, വാ​​ഴൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പ്ര​​ഫ.​​എ​​സ്. പു​​ഷ്ക​​ലാ​​ദേ​​വി, തി​​ട​​നാ​​ട് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​ജാ ബാ​​ബു, സി​​ഡി​​എ​​സ് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍സ് ആയ ബി​​ന്ദു സ​​ജി, സി​​ന്ധു ച​​ന്ദ്ര​​ൻ, ഓ​​മ​​ന ശ​​ശി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.