ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റ്: ജാഗ്രതവേ​ണം: ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി
Wednesday, December 2, 2020 10:29 PM IST
ഇ​ടു​ക്കി: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പംകൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വം കേ​ര​ള​ത്തി​ലും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത​യും മു​ന്നൊ​രു​ക്ക​വും സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

എ​മ​ർ​ജ​ൻ​സി കി​റ്റ് ത​യാ​റാ​ക്കി കൈ​യി​ൽ ക​രു​ത​ണം. ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ www.sdma.kerala.gov.in ൽ ​ല​ഭി​ക്കും. വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ജ​നാ​ല​ക​ൾ കൊ​ളു​ത്തി​ട്ട് സു​ര​ക്ഷി​ത​മാ​ക്ക​ണം. വാ​തി​ലു​ക​ളും ഷ​ട്ട​റു​ക​ളും അ​ട​യ്ക്ക​ണം.

മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ഴാ​തി​രി​ക്കാ​ൻ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റ​ണം. തീ​വ്ര മ​ഴ, കാ​റ്റ്, വെ​ള്ള​പ്പൊ​ക്കം എ​ന്നി​വ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കെ​ട്ടി​യി​ടു​ക​യോ കൂ​ട്ടി​ൽ അ​ട​ച്ചി​ടു​ക​യോ ചെ​യ്യ​രു​ത്. കു​ട്ടി​ക​ൾ, വ​യോ​ധി​ക​ർ, കി​ട​പ്പു​രോ​ഗി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, പാ​ലൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്ത​ണം.

മൊ​ബൈ​ൽ ഫോ​ണ്‍, ലാ​പ്ടോ​പ്പ്, യു​പി​എ​സ്, ഇ​ൻ​വെ​ർ​ട്ട​ർ എ​ന്നി​വ​യി​ൽ ആ​വ​ശ്യ​മാ​യ ചാ​ർ​ജ് ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ക്യാ​ന്പി​ലേ​ക്ക് മാ​റേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് സ​ർ​ക്കാ​ർ ത​യാ​റാ​ക്കി​യ ക്യാ​ന്പു​ക​ളി​ലേ​ക്കോ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കോ എ​മ​ർ​ജ​ൻ​സി കി​റ്റു​മാ​യി മാ​റ​ണം.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​മാ​യി 1077 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.