കൗ​മാ​ര​ക്കാ​ര​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം
Thursday, December 3, 2020 10:01 PM IST
ചെ​റു​തോ​ണി: പ​ത്തു​വ​യ​സു​കാ​ര​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. ഇ​ടു​ക്കി ടൗ​ണി​നു സ​മീ​പ​മു​ള്ള വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ട​ത്ത് തൊ​ടു​പു​ഴ -പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​വ​ന്ന ബാ​ല​നു​സ​മീ​പം വ​ഴി​ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന കാ​ർ നി​ർ​ത്തി​യ​ശേ​ഷം പി​ന്നി​ലെ ഡോ​ർ തു​റ​ന്ന് കാ​റി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചു​ക​യ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബാ​ല​ൻ കു​ത​റി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​ല​നി​റ​ത്തി​ലു​ള്ള ആ​ൾ​ട്ടോ കാ​റി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്ന് ബാ​ല​ൻ പ​റ​യു​ന്നു. സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നും ല​ഭി​ച്ച ചി​ത്രം ഉ​പ​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് ഇ​ടു​ക്കി സി​ഐ അ​റി​യി​ച്ചു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജേ​ക്ക​ബി​നെ അ​വ​ഗ​ണി​ച്ചെ​ന്ന്

ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ഒ​ൻ​പ​താം വാ​ർ​ഡ് പേ​ഴും​ക​വ​ല​യി​ൽ താ​ൻ മ​ത്സ​രി​ക്കു​ന്ന​ത് യു​ഡി​എ​ഫ് മു​ന്ന​ണി​യി​ൽ​നി​ന്നു​ണ്ടാ​യ അ​വ​ഗ​ണ​ന കൊ​ണ്ടാ​ണെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് ഹൈ​പ​വ​ർ ക​മ്മി​റ്റി അം​ഗ​വും പാ​ർ​ട്ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​യ ബി​ജു ഐ​ക്ക​ര പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫ് മു​ന്ന​ണി ത​ന്നെ പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ൽ​നി​ന്ന് ഉ​റ​പ്പു​കി​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ ര​ണ്ടു​മാ​സം മു​ൻ​പ് പേ​ഴും​ക​വ​ല വാ​ർ​ഡി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന​നി​മി​ഷം കേ​ര​ള കോ​ണ്‍​ഗ്ര​സ് - ജോ​സ​ഫി​ന്‍റെ സ​മ്മ​ർ​ദം​മൂ​ലം ത​നി​ക്ക് സീ​റ്റു നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നെ​ന്നും വോ​ട്ട​ർ​മാ​രെ നേ​രി​ൽ​ക​ണ്ട് അ​വ​രു​ടെ താ​ൽ​പ​ര്യ​പ്ര​കാ​ര​മാ​ണ് താ​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും ബി​ജു അ​റി​യി​ച്ചു.