പാ​ന്പാ​ടും​പാ​റ​ക്കാ​ർ ക​ണ്‍​ഫ്യൂ​ഷ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റുമു​ട്ടി ഉ​റ്റ ച​ങ്ങാ​തി​മാ​ർ
Friday, December 4, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: ആ​ശാ​ൻ​ക​ള​രി​യി​ൽ തു​ട​ങ്ങി​യ സൗ​ഹൃ​ദം തെ​ര​ഞ്ഞെ​ടു​പ്പ് ഗോ​ദ​യി​ലും നി​ല​നി​ർ​ത്തി സ​ഹ​പാ​ഠി​ക​ൾ. നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പാ​ന്പാ​ടും​പാ​റ ഡി​വി​ഷ​നി​ലാ​ണ് ആ​ത്മാ​ർ​ഥ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടു​ന്ന​ത്.
ആ​ശാ​ൻ​ക​ള​രി​യി​ൽ അ​ക്ഷ​രം പ​ഠി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ ആ​രം​ഭി​ച്ച​താ​ണ് പാ​ന്പാ​ടും​പാ​റ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ജി. ​മു​ര​ളീ​ധ​ര​നും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി​യും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം. അ​ര​നൂ​റ്റാ​ണ്ടോ​ള​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​മാ​ണ് ജി. ​മു​ര​ളീ​ധ​ര​നും സി.​എം. കു​ര്യാ​ക്കോ​സ് എ​ന്ന ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി​യും ത​മ്മി​ലു​ള്ള​ത്.

ക​ള​രി മു​ത​ൽ പ്രീ​ഡി​ഗ്രി വ​രെ ഒ​രു​മി​ച്ചാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. ക​ല്ലാ​ർ സ്കൂ​ളി​ലേ​ക്ക് പാ​ന്പാ​ടും​പാ​റ​യി​ൽ​നി​ന്ന് കി​ലോ​മീ​റ്റ​റു​ക​ളോ​ളും ന​ട​ന്ന് പോ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ സൗ​ഹൃ​ദം കൂ​ടു​ത​ൽ ദൃ​ഢ​മാ​യി. വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തേ​ക്ക് ക​ട​ന്ന​ത്. ജി. ​മു​ര​ളീ​ധ​ര​ൻ നി​ല​വി​ൽ ഇ​ടു​ക്കി ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​സം​സ്ഥാ​ന സ​മി​തി അം​ഗ​വു​മാ​ണ്.

രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ മാ​റി​യ​തോ​ടെ ര​ണ്ടു മു​ന്ന​ണി​ക​ളി​ലാ​യ സു​ഹൃ​ത്തു​ക്ക​ളെ​യാ​ണ് പാ​ന്പാ​ടും​പാ​റ പി​ടി​ക്കാ​നാ​യി മു​ന്ന​ണി​ക​ൾ മ​ണി​കെ​ട്ടി ഇ​റ​ക്കി​യി​രി​ക്കു​ന്ന​ത്.18 വ​ർ​ഷ​മാ​യി വ​ലി​യ​തോ​വാ​ള സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​ണ് ജി. ​മു​ര​ളീ​ധ​ര​ൻ. 20 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​തേ ബാ​ങ്കി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് ബേ​ബി​ച്ച​ൻ ചി​ന്താ​ർ​മ​ണി. മു​ര​ളീ​ധ​ര​ൻ ആ​ദ്യ​മാ​യാ​ണ് ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ത്തി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​തെ​ങ്കി​ലും ബേ​ബി​ച്ച​ൻ ര​ണ്ടു​ത​വ​ണ പാ​ന്പാ​ടും​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. മി​ക​ച്ച ക​ർ​ഷ​ക​ർ​കൂ​ടി​യാ​ണ് ഇ​രു​വ​രും.

ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ൽ പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​യ ര​ണ്ടു​പേ​ർ മ​ത്സ​ര രം​ഗ​ത്ത് എ​ത്തി​യ​തോ​ടെ ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ണ് പാ​ന്പാ​ടും​പാ​റ​ക്കാ​ർ. ജ​ന​ങ്ങ​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​നെ​ന്ന് തോ​ന്നു​ന്ന​താ​രാ​ണോ അ​യാ​ളെ വോ​ട്ട​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​ത്തോ​ളു​മെ​ന്നാ​ണ് ഈ ​സു​ഹൃ​ത്തു​ക്ക​ളു​ടെ നി​ല​പാ​ട്.

മാ​റി​യ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​രു മു​ന്ന​ണി​ക​ളി​ലാ​യെ​ങ്കി​ലും പ​ര​സ്പ​രം ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തി തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട് സൗ​ഹൃ​ദം ഇ​ല്ലാ​താ​ക്കാ​ൻ ഇ​വ​ർ ത​യാ​റ​ല്ല.