അ​ർ​ബു​ദ​ത്തെ പൊ​രു​തി തോ​ൽ​പി​ച്ചു; ഇ​നി സ​ജി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ടം
Saturday, December 5, 2020 10:17 PM IST
തൊ​ടു​പു​ഴ: ശ​രീ​ര​ത്തെ കീ​ഴ​ട​ക്കാ​നെ​ത്തി​യ അ​ർ​ബു​ദ​ത്തോ​ടാ​യി​രു​ന്നു സ​ജി​യു​ടെ ആ​ദ്യ മ​ൽ​സ​രം. രോ​ഗ​ത്തെ പൊ​രു​തി​തോ​ൽ​പി​ച്ച​പ്പോ​ൾ പി​ന്നീ​ട് അ​ർ​ബു​ദ​രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നാ​യി ജീ​വി​തം മാ​റ്റി​വ​ച്ചു. ഇ​തി​നോ​ട​കം നി​ര​വ​ധി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് ക​രു​ണ​യു​ടെ സ​ഹാ​യ​ഹ​സ്തം നീ​ട്ടി​യ സ​ജി ചെ​ന്പ​ക​ശേ​രി​ൽ കു​മാ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ൽ വീ​ണ് കൈ​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും പ്ലാ​സ്റ്റ​റി​ട്ട കൈ​യു​മാ​യി സ​ജി പ്ര​ചാ​ര​ണ തി​ര​ക്കി​ലാ​ണ്.

കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ബ്ലോ​ക്ക് സെ​ക്ര​ട്ട​റി​യാ​ണ് സ​ജി ചെ​ന്പ​ക​ശേ​രി​ൽ. എ​ന്നാ​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കാ​ളു​പ​രി സ​മൂ​ഹ​ത്തി​ൽ അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു വേ​ണ്ടി​യാ​ണ് ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി സ​ജി ത​ന്‍റെ ജീ​വി​തം മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷം മു​ന്പ് കൈ​യു​ടെ മ​സി​ലി​ലാ​ണ് അ​ർ​ബു​ദം പി​ടി​പെ​ട്ട​ത്. അ​ർ​ബു​ദ രോ​ഗ​ത്തെ​തു​ട​ർ​ന്ന് കൈ​ക​ൾ വ​ള​ഞ്ഞു​പോ​യി. തു​ട​ർ​ന്ന് ശ്വാ​സ​കോ​ശ​ത്തെ​യും ബാ​ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ലെ ഏ​റെ​നാ​ള​ത്തെ ചി​കി​ൽ​സ​യെ​തു​ട​ർ​ന്ന് രോ​ഗ​ത്തി​ന് ശ​മ​ന​മു​ണ്ടാ​യി. ഇ​പ്പോ​ഴും മ​രു​ന്നു​ക​ൾ തു​ട​രു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗം ഇ​പ്പോ​ൾ സ​ജി​യെ അ​ല​ട്ടു​ന്നി​ല്ല.

എ​ന്നാ​ൽ ആ​ർ​സി​സി​യി​ൽ എ​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ സ​ജി​യു​ടെ ഉ​ള്ളു​ല​ച്ചു. പി​ന്നീ​ടാ​ണ് കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി​യ​ത്. ചി​കി​ൽ​സ ആ​വ​ശ്യ​മു​ള്ള​വ​രെ വീ​ട്ടി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ ആ​ർ​സി​സി​യി​ൽ എ​ത്തി​ച്ച് ചി​കി​ൽ​സ​യും താ​മ​സ​വും ഭ​ക്ഷ​ണ​വു​മെ​ല്ലാം ഉ​റ​പ്പാ​ക്കി തി​രി​കെ​യെ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം സ​ജി ഏ​റ്റെ​ടു​ക്കും. ആ​ശു​പ​ത്രി​യി​ൽ പോ​കാ​നു​ള്ള സാ​ന്പ​ത്തി​ക ശേ​ഷി​യി​ല്ലാ​ത്ത ഒ​ട്ടേ​റെ​പേ​ർ​ക്ക് സ​ജി സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി. സ​ഹാ​യ​മ​ഭ്യ​ർ​ഥി​ച്ച് എ​വി​ടെ​നി​ന്ന് വി​ളി​യെ​ത്തി​യാ​ലും ജാ​തി​യോ രാ​ഷ്ട്രീ​യ​മോ നോ​ക്കാ​തെ സ​ജി ഓ​ടി​യെ​ത്തി​യി​രി​ക്കും.

ഇ​തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല സ​ജി​യു​ടെ കാ​രു​ണ്യ​പ്ര​വ​ർ​ത്ത​നം. തൊ​ടു​പു​ഴ​യി​ലെ അ​ഗ​തി​ക​ളു​ടെ അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളാ​യ മ​ദ​ർ ആ​ൻ​ഡ് ചൈ​ൽ​ഡി​ലെ​യും ദി​വ്യ​ര​ക്ഷാ​ല​യ​ത്തി​ലെ​യും സ്ഥി​രം സ​ന്ദ​ർ​ശ​ക​നാ​ണ് സ​ജി. ഇ​വി​ടെ അ​ഗ​തി​ക​ളു​ടെ ഏ​താ​വ​ശ്യ​ത്തി​നും മു​ൻ​പ​ന്തി​യി​ലു​ണ്ടാ​കും. വാ​ഹ​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തും ചെ​റി​യ കോ​ൾ​ഡ് സ്റ്റോ​റേ​ജ് ന​ട​ത്തു​ന്ന​തു​മാ​ണ് വ​രു​മാ​ന മാ​ർ​ഗം. ഇ​തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ൽ മു​ഖ്യ​പ​ങ്കും ചെ​ല​വ​ഴി​ക്കു​ന്ന​ത് കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​രം​ഗ​ത്തു​ണ്ടെ​ങ്കി​ലും തെ​ര​ഞ്ഞ​ടു​പ്പി​ൽ മ​ൽ​സ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്.

ഏ​താ​നും ദി​വ​സം​മു​ന്പ് പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ വ​ള​ർ​ത്തു​നാ​യ ദേ​ഹ​ത്ത് ചാ​ടി​ക്ക​യ​റി​യ​പ്പോ​ൾ തെ​ന്നി​വീ​ണാ​ണ് കൈ​യ്ക്ക് പ​രി​ക്കേ​റ്റ​ത്.