തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ​ മ​റ​വി​ൽ നി​ർ​മി​ച്ച അ​ന​ധി​കൃ​ത കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കി
Saturday, December 5, 2020 10:17 PM IST
ചെ​റു​തോ​ണി: തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന അ​ന​ധി​കൃ​ത നി​ർ​മാ​ണം വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ്വ​കാ​ര്യ​വ്യ​ക്തി പൊ​ളി​ച്ചു​നീ​ക്കി. ത​ടി​യ​ന്പാ​ട് ച​പ്പാ​ത്തി​നോ​ടു​ചേ​ർ​ന്ന് സ്വ​കാ​ര്യ​വ്യ​ക്തി പെ​രി​യാ​ർ കൈ​യേ​റി നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന കെ​ട്ടി​ട​മാ​ണ് പൊ​ളി​ച്ച​ത്. നാ​ട്ടു​കാ​ർ ഇ​ടു​ക്കി ആ​ർ​ഡി​ഒ​ക്ക് ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടി​ന് ത​ങ്ക​മ​ണി വി​ല്ലേ​ജ് ഓ​ഫീ​സ​ർ സു​നി​ൽ​കു​മാ​ർ അ​ന​ധി​കൃ​ത​നി​ർ​മാ​ണ​ത്തി​നെ​തി​രെ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി. പി​റ്റേ​ന്നു​ത​ന്നെ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റാ​നും നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കെ​ട്ടി​ടം നി​ർ​മി​ച്ചു​കൊ​ണ്ടി​രു​ന്ന വ്യ​ക്തി അ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​തി​നാ​ൽ ആ​ർ​ഡി​ഒ​യു​ടെ അ​നു​മ​തി​യോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റു​വാ​നു​ള്ള ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു. ഇ​തി​നാ​യി സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ കെ​ട്ടി​ടം നി​ർ​മി​ച്ച​യാ​ൾ സ്വ​ന്ത​മാ​യി പൊ​ളി​ച്ചു​മാ​റ്റു​ക​യാ​യി​രു​ന്നു. ത​ടി​യ​ന്പാ​ട് ച​പ്പാ​ത്തി​നോ​ടു​ചേ​ർ​ന്ന് പു​തു​താ​യി നി​ർ​മി​ച്ച കൈ​വ​രി​യി​ൽ ചേ​ർ​ത്ത് ഇ​രു​ന്പ് പൈ​പ്പ് വെ​ൽ​ഡു​ചെ​യ്താ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ 2018-ലെ ​പ്ര​ള​യ​ത്തി​നു​മു​ന്പ് കെ​ട്ടി​ട​മു​ണ്ടാ​യി​രു​ന്നു. പ്ര​ള​യ​ത്തി​ൽ അ​ത് വെ​ള്ളം കൊ​ണ്ടു​പോ​യി.
പെ​രി​യാ​ർ പു​റ​ന്പോ​ക്ക് കൈ​യേ​റി​യാ​ണ് ഇ​വി​ടെ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രു​ന്ന​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളാ​ണ് പെ​രി​യാ​ർ തീ​ര​ത്ത് ഇ​പ്ര​കാ​രം അ​ന​ധി​കൃ​ത​മാ​യി നി​ർ​മി​ച്ചി​രു​ന്ന​ത്. വെ​ള്ളം കൊ​ണ്ടു​പോ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥാ​ന​ത്ത് വീ​ണ്ടും കെ​ട്ടി​ട​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്.
ഇ​ന്ന​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ടം പൊ​ളി​ക്കാ​നെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​തി​നു സ​മീ​പ​ത്താ​യി പെ​രി​യാ​ർ പു​റ​ന്പോ​ക്കി​ൽ മ​റ്റൊ​രു ബ​ഹു​നി​ല കെ​ട്ടി​ടം നി​ർ​മാ​ണം ന​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​നെ ഫോ​ണി​ൽ വി​ളി​ച്ച​പ്പോ​ൾ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് വാ​ങ്ങി​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത​ത്രേ. ഉ​ത്ത​ര​വ് നേ​രി​ട്ട് ഹാ​ജ​രാ​ക്കി ബോ​ധ്യ​പ്പെ​ട്ട​ശേ​ഷ​മേ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി​ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു.