ദേ​വി​കു​ളം പി​ടി​ക്കാ​ൻ ക​ച്ചമു​റു​ക്കി മു​ന്ന​ണി​ക​ൾ
Saturday, December 5, 2020 10:17 PM IST
മൂ​ന്നാ​ർ: ഭൂ​രി​പ​ക്ഷം ഉ​ണ്ടാ​യി​ട്ടും ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട യു​ഡി​എ​ഫും ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ ഭ​ര​ണം ന​ട​ത്തി​യ എ​ൽ​ഡി​എ​ഫും നേ​ർ​ക്കു​നേ​ർ അ​ങ്കം​വെ​ട്ടു​ന്ന ദേ​വി​കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു ഡി​വി​ഷ​നി​ൽ ഇ​ക്കു​റി ക​ളി ചി​ല്ല​റ​യ​ല്ല. ഭൂ​രി​പ​ക്ഷം നേ​ടി​യി​ട്ടും ഭ​ര​ണം പോ​യ​തി​ന്‍റെ ജാ​ള്യ​ത മാ​റ്റാ​ൻ യു​ഡി​എ​ഫ് ര​ണ്ടും ക​ൽ​പി​ച്ചാ​ണ് ഇ​ക്കു​റി പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഭ​ര​ണം പി​ടി​ച്ച് സ്വാ​ധീ​നം ഉ​റ​പ്പി​ച്ച വീ​ര്യ​ത്തി​ൽ എ​ൽ​ഡി​ഫി​നു ഇ​ത് അ​ഭി​മാ​ന​പ്പോ​രാ​ട്ട​വു​മാ​ണ്.
മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട എ​ന്നീ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളും തോ​ട്ടം മേ​ഖ​ല​യാ​യ മാ​ട്ടു​പ്പെ​ട്ടി, ദേ​വി​കു​ളം, സെ​വ​ൻ​മ​ല, ന​ല്ല​ത​ണ്ണി എ​ന്നീ സ്ഥ​ല​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല​ക​ളാ​യ ശാ​ന്ത​ൻ​പാ​റ, മാ​ങ്കു​ളം, ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​ക​ളും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യ മൂ​ന്നാ​ർ, ആ​ന​യി​റ​ങ്ക​ൽ പ്ര​ദേ​ശ​ങ്ങ​ളും സം​സ്ഥാ​ന​ത്തെ ആ​ദ്യ ഗോ​ത്ര​വ​ർ​ഗ പ​ഞ്ചാ​യ​ത്താ​യ ഇ​ട​മ​ല​ക്കു​ടി​യും ഉ​ൾ​പ്പെ​ടു​ന്ന വി​സ്തൃ​ത​മാ​യ പ്ര​ദേ​ശ​മാ​ണ് ദേ​വി​കു​ളം ബ്ലോ​ക്കി​ന്േ‍​റ​ത്.
13 ഡി​വി​ഷ​നു​ക​ളു​ള്ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ത​വ​ണ ഒ​റ്റ​യ്ക്കു മ​ത്സ​രി​ച്ച കോ​ണ്‍​ഗ്ര​സ് ഏ​ഴി​ട​ങ്ങ​ളി​ൽ വി​ജ​യി​ച്ചു. ഇ​ട​തു​മു​ന്ന​ണി​യി​ലെ സി​പി​എം മൂ​ന്നി​ട​ങ്ങ​ളി​ലും സി​പി​ഐ ര​ണ്ടി​ട​ങ്ങ​ളി​ലും വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ തോ​ട്ടം മേ​ഖ​ല​യി​ലെ നി​ർ​ണാ​യ​ക ശ​ക്തി​യാ​യി​രു​ന്ന പൊ​ന്പി​ളൈ ഒ​രു​മ​യു​ടെ ഒ​രു സ്ഥാ​നാ​ർ​ഥി​യും വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ പൊ​ന്പി​ളൈ ഒ​രു​മ​യു​ടെ സ്വാ​ധീ​നം ഇ​ല്ലാ​താ​യ​തോ​ടെ ക​രു​ത്തു തെ​ളി​യി​ക്കാ​മെ​ന്നാ​ണ് മു​ന്ന​ണി​ക​ൾ ക​രു​തു​ന്ന​ത്.
ബ്ലോ​ക്കി​ൽ ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന പോ​രാ​ട്ടം ന​ട​ക്കു​ന്ന മൂ​ന്നാ​ർ ഡി​വി​ഷ​നി​ൽ മു​ന്പ് യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന സു​ശീ​ല ആ​ന​ന്ദ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫ് ടി​ക്ക​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ജാ​ക്വി​ലി​ൻ മേ​രി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ഥി. ര​ണ്ടു​റൗ​ണ്ട് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ മു​ന്ന​ണി​ക​ൾ അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. സാ​ന്നി​ധ്യം അ​റി​യി​ക്കാ​ൻ ബി​ജെ​പി​യും രം​ഗ​ത്തു​ണ്ട്.