ക​ർ​ഷ​ക പ്ര​തി​ഷേ​ധം തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ല​യ​ടി​ക്കും: ക​ല്ലാ​ർ
Saturday, December 5, 2020 10:23 PM IST
ഇ​ടു​ക്കി :1964-ലെ ​ഭൂ​പ​തി​വ് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നെ​തി​രെ ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം ത്രി​ത​ല പ​ഞ്ചാ​യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ല​യ​ടി​ക്കു​മെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ ജ​ന​ങ്ങ​ൾ​ക്ക് വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നും ജി​ല്ല​യി​ലെ ഭൂ​വി​ഷ​യ​ങ്ങ​ളി​ൽ ഒ​രു പ​രി​ഹാ​ര​വും സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി എം.​എം.​മ​ണി ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ ക​ർ​ത്ത​വ്യം മ​റ​ന്നു​വെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
കാ​ട്ടാ​ന -വ​ന്യ​ജീ​വി ആ​ക്ര​മ​ണം ചെ​റു​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ഒ​ന്നു​മു​ണ്ടാ​യി​ല്ല. ഈ ​സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു പ​തി​ന​ഞ്ചോ​ളം പേ​രെ​യാ​ണ് കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​ക്ര​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കി​ട​ങ്ങു കു​ഴി​ക്കാ​ൻ​പോ​ലും ശ്ര​മം ഉ​ണ്ടാ​യി​ല്ല. കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ ഹെ​ക്ട​ർ​ക​ണ​ക്കി​ന് കൃ​ഷി​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ഇ​തി​നു യാ​തൊ​രു ന​ഷ്ട​പ​രി​ഹാ​ര​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി .