സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് കാ​ർ ത​ക​ർ​ന്നു
Wednesday, January 13, 2021 10:10 PM IST
ആ​ല​ക്കോ​ട്: നി​യ​ന്ത്ര​ണം വി​ട്ട സ്വ​കാ​ര്യ ബ​സ് റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ല​ക്കോ​ട് നാ​ഗാ​ർ​ജു​ന​യ്ക്ക് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.
പൂ​മാ​ല​യി​ൽ നി​ന്ന് തൊ​ടു​പു​ഴ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രു​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആ​ല​ക്കോ​ട് കോ​ളാ​പ്പി​ള്ളി​യി​ൽ പ്ര​ജീ​ഷ് മാ​ത്യു​വി​ന്‍റെ കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ജു​മാ മ​സ്ജി​ദി​ൽ നി​ന്നു പ​ണം ക​വ​ർ​ന്നു

തൊ​ടു​പു​ഴ: ഇ​ടു​ക്കി റോ​ഡി​ലു​ള്ള സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദി​ൽ നി​ന്നും പ​ണം അ​പ​ഹ​രി​ച്ച​താ​യി പ​രാ​തി. പ​ള്ളി​യി​ൽ സാ​ധു​ജ​ന സ​ഹാ​യ നി​ധി സ​മാ​ഹ​ര​ണ​ത്തി​നാ​യു​ണ്ടാ​യി​രു​ന്ന ബ​ക്ക​റ്റി​ൽ നി​ന്നും 5000 രൂപ മോണഷണം പോയതാണ് പ​രാ​തി.
മാ​സ്ക്ക് ധ​രി​ച്ച അ​പ​രി​ചി​ത​ൻ പ​ള്ളി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തും പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന ബ​ക്ക​റ്റ് എ​ടു​ത്തു കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​സ്ഐ ബൈ​ജു പി.​ബാ​ബു പ​റ​ഞ്ഞു.