ബ​ജ​റ്റ് സ്വാ​ഗ​താ​ർ​ഹം: കേ​ര​ള കോ​ണ്‍-​എം
Friday, January 15, 2021 10:45 PM IST
തൊ​ടു​പു​ഴ:​കേ​ര​ള​ത്തി​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ കെ.എം. മാ​ണി ധ​ന മ​ന്ത്രി ആ​യി​രി​ക്കെ ആ​വി​ഷ്ക്ക​രി​ച്ച റ​ബ​ർ വി​ല​സ്ഥി​ര​താ പ​ദ്ധ​തി 150 രൂ​പ​യി​ൽ നി​ന്നും വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്- എ​മ്മി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച് 170 രൂ​പ​യാ​യി ഉ​യ​ർ​ത്തി​യ ഇ​ട​തു​സ​ർ​ക്കാ​രി​നെ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ സാ​ധി​ക്കു​ന്ന ബ​ജ​റ്റാ​ണ് ഇ​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ജി​മ്മി മ​റ്റ​ത്തി​പ്പാ​റ പ​റ​ഞ്ഞു.

​തൊ​ടു​പു​ഴ: കാ​ർ​ഷി​ക മേ​ഖ​ല​യോ​ടും ക​ർ​ഷ​ക​രോ​ടും ആ​ഭി​മു​ഖ്യം പു​ല​ർ​ത്തു​ന്ന ക​ർ​ഷ​ക ക്ഷേ​മ ബ​ജ​റ്റാ​ണ് ധ​ന മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക്കി​ന്‍റേ​തെ​ന്ന് ക​ർ​ഷ​ക യൂ​ണി​യ​ൻ​എം സം​സ്ഥാ​ന പ്ര​സി​ഡന്‍റ് റെ​ജി കു​ന്നം​കോ​ട്ട് പ​റ​ഞ്ഞു.