അ​വ​ഗ​ണ​ന​യി​ൽ ച​രി​ത്ര സ്മാ​ര​ക​മാ​യ ക​രി​പ്പി​ല​ങ്ങാ​ട് ക​ക്കാ​ട്ട് ഗു​ഹ
Sunday, January 17, 2021 10:26 PM IST
തൊ​ടു​പു​ഴ: മൂ​ല​മ​റ്റ​ത്തി​നു സ​മീ​പം ആ​രാ​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ ഒ​രു ച​രി​ത്ര സ്മാ​ര​കം അ​വ​ഗ​ണ​ന​യി​ൽ. ച​രി​ത്ര​മു​റ​ങ്ങു​ന്ന ക​രി​പ്പ​ല​ങ്ങാ​ട് ക​ക്കാ​ട്ട് ഗു​ഹ​യാ​ണ് അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന മൂ​ലം ച​രി​ത്രാ​ന്വേ​ഷി​ക​ൾ​ക്ക് പോ​ലും പ്ര​യോ​ജ​ന​ക​ര​മാ​കാ​തെ കി​ട​ക്കു​ന്ന​ത്.
തൊ​ടു​പു​ഴ- പു​ളി​യ​ൻ​മ​ല സം​സ്ഥാ​ന പാ​ത​യി​ൽ ക​രി​പ്പ​ല​ങ്ങാ​ട് ഇ​റ​ങ്ങി കാ​ല​ൻ​മാ​രി​ക്കു​ള്ള വ​ഴി​യേ മൂ​ന്നു​കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ ക​ക്കാ​ട്ട് ഗു​ഹ​യി​ലെ​ത്താം. തൊ​ടു​പു​ഴ കാ​രി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ണ്ടാ​യി​രു​ന്ന വ​ട​ക്കും​കൂ​ർ രാ​ജാ​വ് ബ്രി​ട്ടീ​ഷു​കാ​രു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ടാ​തി​രി​ക്കാ​ൻ ഇ​വി​ടെ​യാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്ന് പ​ഴ​മ​ക്കാ​ർ പ​റ​യു​ന്നു. ഒ​ളി​വി​ൽ പാ​ർ​ക്കാ​ൻ അ​വി​ടു​ത്തെ ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​രാ​യ അ​ര​യ​രാ​ണ് രാ​ജാ​വി​നെ സ​ഹാ​യി​ച്ചെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
എ​ന്നാ​ൽ രാ​ജാ​വി​ന് ഭ​ക്ഷ​ണം എ​ത്തി​ച്ചി​രു​ന്ന ആ​ളെ ബ്രി​ട്ടീ​ഷു​കാ​ർ പി​ടി​കൂ​ടി​യ​തോ​ടെ ഒ​ളി​യി​ടം തി​രി​ച്ച​റി​യു​ക​യും പി​ടി​ക്ക​പ്പെ​ട്ട രാ​ജാ​വ് മോ​തി​രം വി​ഴു​ങ്ങി ജി​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ച​രി​ത്രം. ക​ക്കാ​ട്ട് ഗു​ഹ​യ്ക്ക് കേ​ര​ള ച​രി​ത്ര​ത്തി​ൽ പ്ര​ധാ​ന സ്ഥാ​ന​മു​ണ്ട്. പ​ണ്ട് ക​ടു​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം കി​ട്ടാ​ൻ അ​ര​യ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ഈ ​ഗു​ഹ​യി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്നും ഇ​വ​ർ രാ​ജാ​വി​ന് താ​മ​സി​ക്കു​ന്ന​തി​നാ​യി മാ​റി​കൊ​ടു​ക്കു​ക​യും രാ​ജാ​വി​ന് സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യും ഐ​തി​ഹ്യം പ​റ​യു​ന്നു.
പ​തി​ന​ഞ്ച് മീ​റ്റ​ർ നീ​ള​മു​ള്ള ഗു​ഹ​യി​ൽ പ്ര​വേ​ശി​ക്കു​ക​യും കാ​ഴ്ച​ക​ൾ കാ​ണു​ക​യും ചെ​യ്യാം. എ​ന്നാ​ൽ കാ​ഴ്ച​ക​ൾ കാ​ണാ​ൻ ഗു​ഹ​ക്കു​ള്ളി​ൽ വെ​ളി​ച്ച​മി​ല്ല. വൈ​ദ്യു​തി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ച് ഇ​വി​ടേ​ക്കു​ള്ള റോ​ഡി​ന്‍റ നി​ർ​മാ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഇ​വി​ടം ച​രി​ത്രാ​ന്വേ​ഷി​ക​ളു​ടെ സ​ന്ദ​ർ​ശ​ക കേ​ന്ദ്ര​മാ​കും. ക​രി​പ്പി​ല​ങ്ങാ​ട് നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ കു​ത്ത​നെ ഇ​റ​ക്ക​വും പി​ന്നീ​ട് പൂ​ച്ച​പ്ര ദേ​വ​രു​പാ​റ​യി​ൽ നി​ന്ന് മൂ​ന്നു​കി​ലോ​മീ​റ്റ​ർ കു​ത്ത​നെ ക​യ​റ്റ​മാ​ണ് ഇ​വി​ടേ​ക്കു​ള്ള പാ​ത. ഈ ​റോ​ഡി​ൽ ഒ​രു കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ണ്‍​പാ​ത​യാ​ണ്.
ഇ​തു കൂ​ടി കോ​ണ്‍​ക്രീ​റ്റ് ചെ​യ്താ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടേ​ക്കെ​ത്താം. ഇ​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ട​ത് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്താ​ണ്. ച​രി​ത്ര ഗ​വേ​ഷ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യും വി​ധം റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ഗു​ഹ​യു​ടെ സം​ര​ക്ഷ​ണം പൂ​ർ​ണ​മാ​യും പു​രാ​വ​സ്തു വ​കു​പ്പി​ന് കൈ​മാ​റി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.