നേ​പ്പാ​ളി​ന്‍റെ ദേ​ശീ​യ പു​ഷ്പം മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ വി​രി​ഞ്ഞു
Monday, January 18, 2021 10:28 PM IST
മ​റ​യു​ർ: നേ​പ്പാ​ളി​ന്‍റെ ദേ​ശീ​യ പു​ഷ്പം മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ൽ വി​രി​ഞ്ഞു. ഇ​വി​ടെ കാ​ട്ടു​പൂ​വ​ര​ശ് എ​ന്ന​റി​യ​പ്പെ​ടു​ന്ന മ​ര​മാ​ണ് ഇ​ത്ത​വ​ണ ര​ണ്ടു​മാ​സം മു​ന്പേ പു​ഷ്പി​ണി​യാ​യ​ത്. ലോ​ക്ക്ഡൗ​ണി​നെ​തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കാ​ട്ടു​പൂ​വ​ര​ശു​ക​ൾ ര​ണ്ടു മാ​സം മു​ൻ​പേ പൂ​വി​ട്ട​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​തി​വാ​യി മാ​ർ​ച്ചി​ലാ​ണ് പൂ​വി​ടാ​റു​ള്ള​ത്.
ര​ണ്ടു​മാ​സ​ത്തി​ല​ധി​ക​മാ​യി തു​ട​ർ​ന്ന മൂ​ട​ൽ മ​ഞ്ഞി​നും മ​ഴ​യ്ക്കും​ശേ​ഷം കാ​ലാ​വ​സ്ഥ തെ​ളി​ഞ്ഞ​പ്പോ​ഴാ​ണ് മ​ല​ക​ൾ​ക്കു മു​ക​ളി​ൽ പു​ൽ​മേ​ടു​ക​ളി​ൽ നി​ൽ​ക്കു​ന്ന കാ​ട്ടു​പൂ​വ​ര​ശു​ക​ൾ പൂ​വി​ട്ടി​രി​ക്കു​ന്ന​ത്.

കാ​ഴ്ച​യി​ൽ റോ​സാ​യി തോ​ന്നി​പ്പി​ക്കു​ന്ന ക​ടും ചു​വ​പ്പ് നി​റ​ത്തി​ലു​ള്ള കാ​ട്ടു​പൂ​വ​ര​ശ് പു​ഷ്പം ആ​ലാ​ഞ്ചി എ​ന്ന​പേ​രി​ലും അ​റി​യ​പ്പെ​ടു​ന്നു. റോ​ഡോ​ഡെ​ൻ​ഡ്രോ​ൻ അ​ർ​ബോ​റി​യം എ​ന്ന ശാ​സ്ത്രീ​യ നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​തി​നെ ബു​റാ​ഷ് എ​ന്നും വി​ളി​ക്കും. ഗ്രീ​ക്ക് പ​ദ​ത്തി​ൽ നി​ന്നാ​ണ് റോ​ഡോ​ഡെ​ൻ​ഡ്രോ​ൻ എ​ന്ന പേ​ര് ഉ​ട​ലെ​ടു​ത്ത​ത്. റോ​ഡ് എ​ന്നാ​ൽ റോ​സ് എ​ന്നും ഡെ​ൻ​ഡ്രോ​ൻ എ​ന്നാ​ൽ ട്രീ ​എ​ന്നു​മാ​ണ് അ​ർ​ഥം.

നേ​പ്പാ​ളി​ന്‍റെ ദേ​ശീ​യ പു​ഷ്പം കൂ​ടി​യാ​ണി​ത്. ഹി​മാ​ച​ൽ, നാ​ഗാ​ലാ​ന്‍റ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളു​ടെ സം​സ്ഥാ​ന പു​ഷ്പ​വും കാ​ട്ടു​പൂ​വ​ര​ശ് മ​രം ഉ​ത്ത​രാ​ഖ​ണ്ഡി​ന്‍റെ സം​സ്ഥാ​ന വൃ​ക്ഷ​വു​മാ​ണ്. ഉ​ത്ത​രാ​ഖ​ണ്ഡി​ൽ കാ​ട്ടു​പൂ​വ​ര​ശ് പൂ​വി​ന് ബു​റാ​ഷ് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​വി​ടെ പു​രാ​ത​ന​കാ​ലം മു​ത​ലെ അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന സ​ൽ​ക്കാ​ര​ത്തി​ലെ പ്ര​ധാ​നി​യാ​ണ് ബു​റാ​ഷ് ജൂ​സ്.

സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്നും ആ​റാ​യി​രം അ​ടി ഉ​യ​ര​ത്തി​ലു​ള്ള മ​റ​യൂ​രി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ പൂ​ത്തു​നി​ൽ​ക്കു​ന്ന​ത്. പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​യ ഇ​ര​വി​കു​ളം നാ​ഷ​ണ​ൽ പാ​ർ​ക്ക്, കാ​ന്ത​ല്ലൂ​ർ മ​ന്ന​വ​ൻ ചോ​ല, എ​ട്ടാം മൈ​ൽ, സൈ​ല​ന്‍റ് വാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ട്ട് പൂ​വ​ര​ശ് പൂ​വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. അ​ക​ലെ​നി​ന്ന് നോ​ക്കി​യാ​ൽ റോ​സ് എ​ന്ന് തോ​ന്നി​പ്പി​ക്കു​മെ​ങ്കി​ലും 10 മീ​റ്റ​ർ ഉ​യ​രം വ​യ്ക്കു​ന്ന മ​ര​ങ്ങ​ളി​ൽ പൂ​ക്കു​ന്ന ഇ​ത്ത​രം പൂ​ക്ക​ൾ 1500 മീ​റ്റ​റി​നും 2400 മീ​റ്റ​റി​നും ഇ​ട​യി​ൽ ഉ​യ​ര​മു​ള്ള നി​ത്യ​ഹ​രി​ത വ​ന​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന​ത്.