ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, January 19, 2021 10:23 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ട്ട​പ്പ​ന പാ​റ​ക്ക​ട​വി​ൽ മൊ​ബൈ​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യ്ക്കി​ടെ പാ​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ നി​ര​വ​ധി​പേ​ർ​ക്ക രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു.
ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ 13, 14 വാ​ർ​ഡു​ക​ളി​ൽ​പെ​ട്ട​വ​ർ​ക്കാ​യാ​ണ് പാ​റ​ക്ക​ട​വ് അ​ങ്ക​ണ​വാ​ടി​യി​ൽ മൊ​ബൈ​ലി​റ്റി ക്ലി​നി​ക് ത​യാ​റാ​ക്കി ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജോ​യി ആ​നി​ത്തോ​ട്ടം, ഡോ. ​വൈ​ശാ​ഖ്, ക​ട്ട​പ്പ​ന താ​ലൂ​ക്ക് ആ​ശു​പ​ത്രി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. ഫ്രാ​ൻ​സി​സ്, ജ​ഐ​ച്ച്ഐ എം.​ജെ. ജോ​സ​ഫ്, ലാ​ബ് ടെ​ക്നി​ഷ​ൻ പ്ര​ഫു​ൽ ക്യ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 24-ന് ​ക​ട്ട​പ്പ​ന പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ മൊ​ബൈ​ൽ ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ന​ട​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.