ജ​പ്തി ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണം: മാ​ത്യു സ്റ്റീ​ഫ​ൻ
Wednesday, January 20, 2021 10:36 PM IST
തൊ​ടു​പു​ഴ:​ ജി​ല്ല​യി​ലെ കൃ​ഷി​ക്കാ​ർ​ക്കും ചെ​റു​കി​ട​ക​ച്ച​വ​ട​ക്കാ​ർ​ക്കും എ​തി​രെ ബാ​ങ്കു​ക​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന ജ​പ്തി ന​ട​പ​ടി​ക​ൾ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് ഹൈ​പ​വ​ർ ക​മ്മി​റ്റി​യം​ഗം മാ​ത്യു സ്റ്റീ​ഫ​ൻ എ​ക്സ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.​
സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് മൂ​ലം ന​ട്ടം​തി​രി​യു​ന്ന ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്.​ കാ​ർ​ഷി​കോ​ത്പ്പ​ന്ന​ങ്ങ​ൾ ഗു​രു​ത​ര​മാ​യ വി​ല​ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.​ അ​ഞ്ചു ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക ക​ട​ങ്ങ​ളു​ടെ പ​ലി​ശ എ​ഴു​തി​ത്ത​ള്ളു​ക​യും, മു​ത​ൽ തി​രി​ച്ച​ട​ക്കാ​ൻ സ​മ​യം ന​ൽ​കു​ക​യും ചെ​യ്താ​ൽ മാ​ത്ര​മെ ജി​ല്ല​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യൂ.
ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ ബ​ജ​റ്റി​ൽ ഒ​രു നി​ർ​ദേ​ശ​വും വ​യ്ക്കാ​ത്ത ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ ക​ർ​ഷ​ക പ്രേ​മം ന​ടി​ച്ച് ക​ർ​ഷ​ക​രെ മു​ക്കി​ക്കൊ​ല്ലാ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.