ന​ഗ​ര​സ​ഭ​യി​ലെ തെ​രു​വു​ക​ച്ച​വ​ട​ക്കാ​രും ഡി​ജി​റ്റ​ലാ​യി
Thursday, January 21, 2021 10:10 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​ക്യ​ത തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്കു​ള്ള ഡി​ജി​റ്റ​ൽ ട്രാ​ൻ​സാ​ക്ഷ​ൻ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി മേം ​ഭീ ഡി​ജി​റ്റ​ൽ കാ​ന്പ​യി​ൻ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യി​ലെ അം​ഗീ​ക്യ​ത തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള എ​ല്ലാ തെ​രു​വ് ക​ച്ച​വ​ട​ക്കാ​രെ​യും ഡി​ജി​റ്റ​ൽ ഇ​ട​പാ​ടി​ലേ​ക്ക് കൊ​ണ്ടു വ​രി​ക എ​ന്നു​ള്ള​താ​ണ് പ​രി​പാ​ടി​യു​ടെ ല​ക്ഷ്യം.
ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ച്ച​വ​ട​ക്കാ​ർ​ക്കും ക്യു​ആ​ർ കോ​ഡ് സ്റ്റാ​ന്‍റു​ക​ളും സ്റ്റി​ക്ക​റു​ക​ളും വി​ത​ര​ണം ചെ​യ്തു. പി. ​എം സ്വാ​നി​ധി പ​ദ്ധ​തി വ​ഴി പ​തി​നാ​യി​രം രൂ​പ ബാ​ങ്ക് വാ​യ്പ എ​ടു​ത്ത ക​ച്ച​വ​ട​ക്കാ​രെ​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജ​ശ്രീ പി.​നാ​യ​ർ പ്ര​സം​ഗി​ച്ചു. എ​ൻ​യു​എ​ൽ​എം സി​റ്റി മി​ഷ​ൻ മാ​നേ​ജ​ർ ജോ​ണി ജോ​സ​ഫ് പ​ദ്ധ​തി അ​വ​ത​ര​ണം ന​ട​ത്തി.
യൂ​ണി​യ​ൻ ബാ​ങ്ക് ചാ​ന​ൽ മാ​നേ​ജ​ർ മ​നു, സു​ധാ​ക​ര​ൻ പി​ള്ള എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.