ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം
Thursday, January 21, 2021 10:31 PM IST
ചെ​റു​തോ​ണി: ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​രി​ൽ സ്വാ​ശ്ര​യ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും വ​രു​മാ​ന വ​ർ​ധ​ന​വി​നു​മാ​യി മു​രി​ക്കാ​ശേ​രി മാ​ർ സ്ലീ​വാ കോ​ള​ജി​ൽ പേ​പ്പ​ർ​ബാ​ഗ് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​ന​മാ​രം​ഭി​ച്ചു.
ഇ​ടു​ക്കി രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഹൈ​റേ​ഞ്ച് ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യും ന​ബാ​ർ​ഡും മാ​ർ​സ്ലീ​വ കോ​ള​ജ് സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ട്മെ​ന്‍റും ചേ​ർ​ന്നാ​ണ്് 15 ദി​വ​സ​ത്തെ പ​രി​ശീ​ല​ന ക്ലാ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
പ​രി​ശീ​ല​ന പ​രി​പാ​ടി വാ​ത്തി​ക്കു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ജോ​സ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ഷി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ഡി​ക്ല​ർ​ക്ക്, എ​ച്ച്ഡി​എ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് തൂ​ന്പു​ങ്ക​ൽ, തീ​രം പ്ര​സി​ഡ​ന്‍റ് ജോ​ബ് ക​ല​മ​റ്റം, ഫാ. ​ജോ​സി തോ​മ​സ്, അ​നു മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​തി​ന​ഞ്ചു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് മ​ച്ചി​പ്ലാ​വ് കാ​ർ​മ​ൽ ജ്യോ​തി സ്പെ​ഷ​ൽ സ്കൂ​ൾ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യ്ന​ർ സി.​ജി. സ​ജി നേ​തൃ​ത്വം ന​ൽ​കും.