ക​യ​റ്റി​റ​ക്കു ത​ർ​ക്കം: ലോ​റി തൊ​ഴി​ലാ​ളി​ക്കു കു​ത്തേ​റ്റു
Friday, January 22, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: ലോ​ഡ് ഇ​റ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ടി​പ്പ​ർ ലോ​റി തൊ​ഴി​ലാ​ളി​ക്ക് കു​ത്തേ​റ്റു. ക​ൽ​ക്കൂ​ന്ത​ൽ ദാ​സു​വ​ള​വ് സ്വ​ദേ​ശി ര​തീ​ഷ് (45)നാ​ണ്് കു​ത്തേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ിൽ ​പ്ര​വേ​ശി​പ്പി​ച്ചു.
വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ നെ​ടു​ങ്ക​ണ്ടം സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ ബാ​റി​നു സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് ക​ത്തി​ക്കു​ത്തു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടി​പ്പ​ർ ഡ്രൈ​വ​റും മൈ​ന​ർ​സി​റ്റി സ്വ​ദേ​ശി​യു​മാ​യ സു​മോ​ദ് (34) നെ​തി​രെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.
ലോ​ഡ് ഇ​റ​ക്കി​യ​തി​ലെ കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​രു​വ​രും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴു​ത്തി​നു കു​ത്തേ​റ്റ ര​തീ​ഷി​ന്‍റെ അ​ന്ന​നാ​ളം​വ​രെ മു​റി​വേ​റ്റി​ട്ടു​ണ്ട്. നെ​ടു​ങ്ക​ണ്ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​തീ​ഷി​നെ പി​ന്നീ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.
ര​തീ​ഷി​ന് ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ ന​ട​ത്തി​യ​താ​യും അ​പ​ക​ട​നി​ല ത​ര​ണം​ചെ​യ്ത​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. പ്ര​തി ഒ​ളി​വി​ൽ പോ​യ​താ​യും ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​താ​യും നെ​ടു​ങ്ക​ണ്ടം എ​സ്ഐ പ​റ​ഞ്ഞു.