ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണം: മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ
Saturday, January 23, 2021 10:58 PM IST
ചെ​റു​തോ​ണി: ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന നി​ര​വ​ധി​യാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ൻ ഭ​ര​ണ​കൂ​ട​വും ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്ര​യും​വേ​ഗം ത​യാ​റാ​ക​ണ​മെ​ന്ന് ഇ​ടു​ക്കി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ.

അ​ന്നം​ത​രു​ന്ന ക​ർ​ഷ​ക​രെ കോ​ർ​പ​റേ​റ്റു​ക​ൾ​ക്ക് അ​ടി​യ​റ​വ​യ്ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​സാ​ക്കി​യി​രി​ക്കു​ന്ന കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ ഡ​ൽ​ഹി​യി​ൽ സ​ഹ​ന​സ​മ​രം ന​ട​ത്തു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ഇ​ടു​ക്കി​യി​ലെ കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വ​ശ്യ​പ്പെ​ട്ടും കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചെ​റു​തോ​ണി​യി​ൽ ന​ട​ത്തി​യ ഉ​പ​വാ​സ സ​ത്യ​ഗ്ര​ഹ​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ടു​ക്കി​യി​ലെ പ​ട്ട​യ​വി​ഷ​യം പ​രി​ഹ​രി​ക്കു​ന്ന​തി​ന് നി​യ​മ​ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ര​ണം. മ​ണ്ണി​ൽ അ​ധ്വാ​നി​ക്കു​ന്ന ക​ർ​ഷ​ക​നാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ത്തെ​ന്ന ബോ​ധ്യ​ത്തോ​ടെ നാ​ണ്യ​വി​ള​ക​ൾ​ക്ക് ഉ​ല്പാ​ദ​ന​ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യ താ​ങ്ങു​വി​ല ഏ​ർ​പ്പെ​ടു​ണം. ക​ർ​ഷ​ക​ർ പ​രി​സ്ഥി​തി സം​ഹാ​ര​ക​ര​ല്ല, പ​രി​സ്ഥി​തി സം​ര​ക്ഷ​ക​രാ​ണ്. ഇ​ടു​ക്കി​യി​ലെ ക​ർ​ഷ​ക​ർ കൈ​യേ​റ്റ​ക്കാ​ര​ല്ല, കു​ടി​യേ​റ്റ​ക്കാ​രാ​ണെ​ന്ന് സ​ർ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഇ​നി​യെ​ങ്കി​ലും അം​ഗീ​ക​രി​ക്കാ​ൻ ത​യാ​റാ​ക​ണം. മ​നു​ഷ്യ​ന് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന സം​ര​ക്ഷ​ണം​പോ​ലും ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കാ​ത്ത​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്.

കാ​ല​ത്തി​ന്‍റെ സൂ​ച​ന​ക​ൾ തി​രി​ച്ച​റി​ഞ്ഞ​വ​രാ​ണ് ക​ത്തോ​ലി​ക്കാ യു​വ​ജ​ന​പ്ര​സ്ഥാ​ന​വും യു​വ​ജ​ന​ങ്ങ​ളും. ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ഒ​പ്പം​നി​ൽ​ക്കാ​നും ക​ണ്ണീ​രൊ​പ്പാ​നും ന​മു​ക്ക് ക​ട​മ​യു​ണ്ട്. കെ​സി​വൈ​എം എ​ന്നും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി നി​ല​കൊ​ള്ളു​ന്ന പ്ര​സ്ഥാ​ന​മാ​ണെ​ന്നും മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

കെ​സി​വൈ​എം ഇ​ടു​ക്കി രൂ​പ​താ പ്ര​സി​ഡ​ന്‍റ് ടോ​മി​ൻ അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ങ്ങ​ൾ​ക്ക് നി​ല​നി​ൽ​പും സ്വീ​കാ​ര്യ​ത​യും ഉ​ണ്ടാ​കു​മെ​ന്നാ​ണ് ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക സ​മ​രം ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്ന് ഡീ​ൻ കൂ​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.

കെ​സി​വൈ​എം നോ​ർ​ത്ത് റീ​ജൺ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് പാ​ല​ക്കു​ടി​യി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​സി​വൈ​എം രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​മാ​ത്യു ഞ​വ​ര​ക്കാ​ട്ട്, വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് പോ​ൾ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ഴി​ക​ണ്ട​ത്തി​ൽ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ കു​ന്നേ​ൽ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ ഫാ. ​ജി​ൻ​സ് കാ​ര​ക്കാ​ട്ട്, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ഇ​ട​വ​ക്ക​ണ്ടം, സി​ജോ ഇ​ല​ന്തൂ​ർ, അ​പ​ർ​ണ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 51 യു​വ​ജ​ന​ങ്ങ​ളാ​ണ് ഉ​പ​വാ​സ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.