കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Tuesday, February 23, 2021 10:30 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് സ്ക​റി​യ ക​ണ്ണ​മു​ണ്ട​യി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ 2020 - 21 ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ലാ​ണ് ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്കാ​യി തു​ക വ​ക​യി​രു​ത്തി​യ​ത്. ബ്ര​ഷ് ക​ട്ട​റു​ക​ൾ, സ്പ്രേ​യിം​ഗ് മോ​ട്ടോ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്കു​ള്ള യ​ന്ത്ര​വി​ത​ര​ണം ഇ​ന്‍റ​ഗ്രേ​റ്റ​ഡ് വാ​ട്ട​ർ ഷെ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം ജി​ല്ലാ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ട്രീ​സ ജോ​സ​ഫും നി​ർ​വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​കീ​ഴി​ൽ ആ​റ് ജ​ന​റ​ൽ ഗ്രൂ​പ്പു​ക​ളും, 14 വ​നി​ത ക​ർ​ഷ​ക ഗ്രൂ​പ്പു​ക​ളു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ത​ര​ണോ​ദ്ഘാ​ട​ന​ത്തി​ൽ ക​ട്ട​പ്പ​ന കൃ​ഷി അ​സി. ഡ​യ​റ​ക്ട​ർ സി​ജി സൂ​സ​ൻ ജോ​ർ​ജ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ണ്‍​സ​ണ്‍, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ ലാ​ല​ച്ച​ൻ വെ​ള്ള​ക്ക​ട തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.