108 ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ക്കും
Thursday, February 25, 2021 10:41 PM IST
ക​ട്ട​പ്പ​ന: കോ​വി​ഡ് പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ഏ​റ്റ​വും കൂ​ടു​ത​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന 108 ആം​ബു​ല​ൻ​സ് പൈ​ല​റ്റു​മാ​രെ ക​ട്ട​പ്പ​ന ല​യ​ൻ​സ് ക്ല​ബ് ആ​ദ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

27-ന് ​ര​ണ്ടി​ന് ക​ട്ട​പ്പ​ന ല​യ​ൻ​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ല​യി​ലെ 108 ആം​ബു​ല​ൻ​സു​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന 96 ജീ​വ​ന​ക്കാ​രെ​യാ​ണ് ആ​ദ​രി​ക്കു​ക.

യോ​ഗ​ത്തി​ൽ ല​യ​ൻ​സ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജി​നു ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ഉ​ൽ​ഘാ​ട​നം​ചെ​യ്യും. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന ജോ​ബി, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി, ല​യ​ൻ​സ് മു​ൻ ഗ​വ​ർ​ണ​ർ ആ​ർ​ക്കി​ട്ടെ​ക്ക് ജ​യ​ന​ന്ദ് കി​ൽ​ക്ക​ർ, സി.​എം. അ​തൗ​തി​ൻ, കെ.​ബി. ഷൈ​ൻ കു​മാ​ർ, രാ​ജ​ൻ ന​ന്പു​തി​രി, ഡോ. ​ബീ​ന ര​വി​കു​മാ​ർ, ആ​ർ. സു​രേ​ഷ്, എം.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സോ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സ്, കെ.​സി. ജോ​സ്, ജി​നു ജോ​ർ​ജ്, രാ​ജീ​വ് ജോ​ർ​ജ്, സെ​ൻ​സ് കു​ര്യ​ൻ, എം.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.