മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ​ത് പ്ര​ക​ട​ന​പ​ത്രി​ക വാ​യ​ന: കോ​ണ്‍​ഗ്ര​സ്
Thursday, February 25, 2021 10:44 PM IST
ക​ട്ട​പ്പ​ന: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ട്ട​പ്പ​ന​യി​ൽ ന​ട​ത്തി​യ​ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക വാ​യ​ന​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളു​ടെ ശ​വ​പ്പ​റ​ന്പി​ൽ​നി​ന്നു​കൊ​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് ക​ട​ലാ​സി​ന്‍റെ വി​ല​പോ​ലു​മി​ല്ല.

2019-ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച 6000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളും ഇ​പ്പോ​ൾ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച 12000 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളും ഉ​ൾ​പ്പെ​ടെ 18000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​യി. ഒ​രു​രൂ​പ​പോ​ലും കൈ​യി​ലി​ല്ലാ​ത്ത സ​ർ​ക്കാ​ർ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളെ ആ​കെ വി​ഢി​ക​ളാ​ക്കി​യാ​ണ് ഇ​ന്ന​ലെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ട്ട​പ്പ​ന പ്ര​ഖ്യാ​പ​നം ഈ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ത​മാ​ശ​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​രി​ഹ​സി​ച്ചു.
കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് 6000 കോ​ടി പ്ര​ഖ്യാ​പി​ച്ച് ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് ഇ​ന്ന​ലെ വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു.
പി​ണ​റാ​യി വി​ജ​യ​ൻ ക​ട്ട​പ്പ​ന​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് ഹാ​സ്യ നാ​ട​ക​മാ​യി​രു​ന്നെ​ന്ന് എ​ഐ​സി​സി അം​ഗം ഇ.​എം. ആ​ഗ​സ്തി ആ​രോ​പി​ച്ചു. പു​തി​യ മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രു​മാ​ണ് അ​ടു​ത്ത​വ​ർ​ഷ​ത്തെ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കേ​ണ്ട​ത്.
പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം എ​വി​ടു​ന്നു ക​ണ്ടെ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല.

2019 ഡി​സം​ബ​ർ 17-ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ തീ​രു​മാ​ന​ങ്ങ​ൾ​പോ​ലും ന​ട​പ്പാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യ​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച വേ​ദി​യി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന ധ​ന​മ​ന്ത്രി താ​ടി​ക്കു കൈ​കൊ​ടു​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി എം.​എം. മ​ണി ചെ​വി​യി​ൽ വി​ര​ളും തി​രു​കി​യാ​ണ് ഇ​രു​ന്ന​തെ​ന്നും ആ​ഗ​സ്തി ആ​രോ​പി​ച്ചു. പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന ലം​ഘ​ന​ത്തി​നെ​തി​രെ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഡി​സി​സി വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​യി വെ​ട്ടി​ക്കു​ഴി, ബ്ലോ​ക്കേ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മു​ര​ളി, ജോ​യി പൊ​രു​ന്നോ​ലി എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.