പൊ​ന്നി​ൻ തി​ള​ക്ക​വു​മാ​യി അ​ലൈ​ൻ സൂ​സ​ൻ ജോ​സ്
Thursday, February 25, 2021 10:46 PM IST
മു​ട്ടം: ചേ​ർ​ത്ത​ല​യി​ൽ ന​ട​ന്ന 53-ാമ​ത് സം​സ്ഥാ​ന ഷൂ​ട്ടിം​ഗ് ചാ​ന്പ്യ​ഷി​പ്പി​ൽ 50 മീ​റ്റ​ർ പ്രോ​ണ്‍ പീ​പ് സൈ​റ്റി​ൽ യൂ​ത്ത് വി​ഭാ​ഗ​ത്തി​ലും ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ്ഥാ​ന​വും 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി സ്കൂ​ളി​ലെ അ​ലൈ​ൻ സൂ​സ​ൻ ജോ​സ്. ഇ​തി​നു പു​റ​മേ അ​ടു​ത്ത മാ​സം ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് സോ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ലൈ​ൻ.

കു​ട​യ​ത്തൂ​ർ തൊ​ട്ടി​പ്ലാ​ക്ക​ൽ ജോ​സി​ന്‍റെ​യും മേ​ഴ്സി​യു​ടെ​യും മൂ​ത്ത മ​ക​ളാ​ണ്. അ​ലൈ​ന്‍റെ സ​ഹോ​ദ​രി​യും ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​മാ​യ ആ​ൻ സൂ​സ​ൻ ജോ​സും സൗ​ത്ത് സോ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള യോ​ഗ്യ​താ പ​ട്ടി​ക​യി​ലു​ണ്ട് .