ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി
Friday, February 26, 2021 10:26 PM IST
ചെ​റു​തോ​ണി: മ​ണി​യാ​റ​ൻ​കു​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റി​നെ​തി​രെ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി.
ചെ​റു​തോ​ണി​യി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. നൂ​റു​ക​ണ​ക്കി​ന് പ​രി​സ​ര​വാ​സി​ക​ളാ​ണ് പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.
ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ്ലാ​ന്‍റ് നി​ർ​മാ​ണം ആ​രം​ഭി​ച്ച​തു​മു​ത​ൽ നാ​ട്ടു​കാ​ർ ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് സ​മ​ര​ത്തി​ലാ​ണ്.
പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന വാ​ർ​ഡി​ലും തൊ​ട്ട​ടു​ത്ത വാ​ർ​ഡി​ലു​മു​ള്ള ഗ്രാ​മ​സ​ഭ​ക​ളും മൂ​ന്ന് ഉൗ​രു​കൂ​ട്ട ഗ്രാ​മ​സ​ഭ​ക​ളും ടാ​ർ മി​ക്സിം​ഗ് പ്ലാ​ന്‍റ് അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​മേ​യം പാ​സാ​ക്കി​യി​ട്ടും പ​ഞ്ചാ​യ​ത്ത് അ​ന​ങ്ങാ​പ്പാ​റ ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ജ​ന​കീ​യ സ​മ​ര സ​മി​തി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.
പ്ലാ​ന്‍റി​നു സ​മീ​പം സം​ര​ക്ഷി​ത വ​ന​മേ​ഖ​ല​യാ​ണെ​ങ്കി​ലും വ​നം വ​കു​പ്പും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ല.
ചെ​റു​തോ​ണി ടൗ​ണി​ൽ ന​ട​ന്ന പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​ത്തി​ൽ അ​നി​ൽ ആ​ന​യ്ക്ക​നാ​ട്ട്, ഏ​ലി​യാ​മ്മ ജോ​യി, ടി​ന്‍റു സു​ഭാ​ഷ്, അ​ജീ​ഷ്കു​മാ​ർ, പി.​എ. ജോ​ണി, റോ​യി ജോ​സ​ഫ്, സു​രേ​ഷ് മീ​ന​ത്തേ​രി​ൽ, സി.​കെ. ജോ​യി, സി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ, ജ​യേ​ഷ്, എ​സ്. ര​വി, രാ​ജു സേ​വ്യ​ർ, മോ​ഹ​ൻ തോ​മ​സ്, സി​ജു മ​ത്താ​യി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.