ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു
Monday, March 1, 2021 10:21 PM IST
ക​ട്ട​പ്പ​ന: കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​സ് അ​സോ​സി​യേ​ഷ​ൻ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന - ജി​ല്ലാ - വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ ആ​ദ​രി​ച്ചു. കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​സ് അ​സോ​സി​യേ​ഷ​ൻ ക​ട്ട​പ്പ​ന സ​ബ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോസ് കെ. ​സെ​ബ​സ്റ്റ്യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ​കൂ​ടി​യ യോ​ഗം ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ഉ​ദ്ഘാ​ട​നം​ചെ​യ്തു. യോ​ഗ​ത്തി​ൽ സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ. ഗ​ബ്രി​യേ​ൽ, ക​ട്ട​പ്പ​ന എ​ഇ​ഒ ടോ​മി ഫി​ലി​പ്പ്, എം.​വി. ജോ​ർ​ജ്കു​ട്ടി, ഷെ​ല്ലി ജോ​ർ​ജ്, ജോ​ർ​ജ് ജേ​ക്ക​ബ്, പ്രി​ൻ​സ് സെ​ബ​ാസ്റ്റ്യ​ൻ, വി.​ഡി. ഏ​ബ്ര​ഹാം, ജോ​യി ആ​ൻ​ഡ്രൂ​സ്, ലി​ജി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്വ​യം​തൊ​ഴി​ൽ
പ​രി​ശീ​ല​നം

ചെ​റു​തോ​ണി: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്തും വീ​ട്ടി​ലി​രു​ന്ന് വ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി നാ​ഷ​ണ​ൽ സ്കി​ൽ ഡെ​വ​ല​പ്മെ​ന്‍റ് ബോ​ർ​ഡും കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും രാ​ജീ​വ് യൂ​ത്ത് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി വ​നി​ത​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും തൊ​ഴി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ആ​റു​ത​രം കേ​ക്ക് നി​ർ​മാ​ണ​ത്തി​ലും നാ​ട​ൻ പ​ഴ​വ​ർ​ഗ സം​സ്ക​ര​ണ​ത്തി​ലു​മാ​ണ് പ​രി​ശീ​ല​നം. അ​ഞ്ച്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ തോ​പ്രാം​കു​ടി മി​ൽ​മ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം. സം​രം​ഭം തു​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കും. ഫോ​ണ്‍: 9605598881, 9847530274.