മ​ദ്യ​നി​രോ​ധ​ന സ​മി​തി ജാ​ഥ നാ​ളെ തൊ​ടു​പു​ഴ​യി​ൽ
Monday, March 1, 2021 10:25 PM IST
തൊ​ടു​പു​ഴ:​കേ​ര​ള മ​ദ്യ​നി​രോ​ധ​ന​സ​മി​തി സം​സ്ഥാ​ന​ജാ​ഥ നാ​ളെ തൊ​ടു​പു​ഴ താ​ലൂ​ക്കി​ൽ പ​ര്യ​ട​നം ന​ട​ത്തും.​ സം​സ്ഥാ​ന​ത്തെ മ​ദ്യ​വി​മു​ക്ത​മാ​ക്കു​മെ​ന്ന ഉ​റ​പ്പ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ന​ൽ​കു​ക, മ​ദ്യ​വി​രു​ദ്ധ​നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്രം വോ​ട്ട് എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥമാ​ണ് ജാ​ഥ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.​
നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് തൊ​ടു​പു​ഴ,പ​ത്തി​ന് മു​ത​ല​ക്കോ​ടം,11നു ​ക​രി​മ​ണ്ണൂ​ർ,12ന് ​ഉ​ടു​ന്പ​ന്നൂ​ർ, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​ണ്ണ​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ജാ​ഥ​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കു​മെ​ന്ന് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ കൊ​ച്ച​ടി​വാ​രം പ​റ​ഞ്ഞു.