മു​തി​ര​പ്പു​ഴ​യു​ടെ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി
Friday, March 5, 2021 10:30 PM IST
മൂ​ന്നാ​ർ: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന മു​തി​ര​പ്പു​ഴ​യാ​റി​ന്‍റെ തീ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൂ​ന്നി​ട​ങ്ങ​ളി​ലാ​യി സം​ര​ക്ഷ​ണ ഭി​ത്തി​ക​ളു​ടെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു. സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 57 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്.
ന​ല്ല​ത​ണ്ണി ജം​ഗ്ഷ​ൻ, കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടെ പി​ൻ​ഭാ​ഗം, ച​ർ​ച്ചി​ൽ പാ​ല​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​ത്. നി​ല​വി​ൽ 15 അ​ടി​യാ​ണ് പു​ഴ​യ്ക്ക് വീ​തി​യു​ള്ള​ത്. ശ​ക്ത​മാ​യ ഒ​ഴു​ക്ക് നേ​രി​ടാ​നു​ള്ള ശേ​ഷി പു​ഴ​യ്ക്കി​ല്ലെ​ന്നും പു​ഴ​യു​ടെ വീ​തി 30 അ​ടി​യാ​യി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.
ഇ​ര​വി​കു​ളം ദേ​ശീ​യോ​ധ്യാ​നം പോ​ലെ​യു​ള്ള വ​ള​രെ ഉ​യ​രം കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ശ​ക്ത​മാ​യ ഒ​ഴു​ക്കാ​ണ് സ​മീ​പ​കാ​ല​ങ്ങ​ളാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഇ​ത് നേ​രി​ടു​വാ​ൻ വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ൾ ആ​വ​ശ്യ​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലാ​യു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ മ​ണ്ണും പാ​റ​ക​ളും അ​ടി​ഞ്ഞു​കൂ​ടി​യ​തു​വ​ഴി പു​ഴ​യ്ക്ക് ആ​ഴ​മി​ല്ലാ​താ​യെ​ന്നും ഇ​വ നീ​ക്കം​ചെ​യ്ത് ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു.