ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ പു​ന​ർ​നി​ർ​മി​ച്ചു
Friday, March 5, 2021 10:30 PM IST
അ​ടി​മാ​ലി: മ​ഴ​ക്കാ​ല​ത്ത് മ​രം​വീ​ണ് ത​ക​ർ​ന്ന ദേ​ശീ​യ പാ​ത​യോ​ര​ത്തെ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്താ​ണ് അ​ടി​മാ​ലി മ​ച്ചി​പ്ലാ​വ് സ്കൂ​ൾ പ​ടി​ക്ക​ലു​ണ്ടാ​യി​രു​ന്ന ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം മ​രം​വീ​ണ് ന​ശി​ച്ച​ത്.
നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ക്കാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കാ​തെ വ​ന്ന​തോ​ടെ​യാ​ണ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശ​ത്തെ ഡ്രൈ​വ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം പു​ന​ർ​നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.
ഒ​രു പ​ക​ൽ​മു​ഴു​വ​ൻ നീ​ണ്ടു​നി​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മേ​ൽ​ക്കൂ​ര​യൊ​രു​ക്കി ബ​സ് കാ​ത്തി​രി​പ്പു​കേ​ന്ദ്രം യാ​ത്ര​ക്കാ​ർ​ക്ക് തു​റ​ന്നു​ന​ൽ​കി. ഈ​റ്റ​യി​ല ഉ​പ​യോ​ഗി​ച്ചാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ അ​നൂ​പ്, എ​ൽ​ദോ​സ്, ബി​നു തു​ട​ങ്ങി​യ​വ​ർ നി​ർ​മാ​ണ​ജോ​ലി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.