വേ​ണ​മെ​ങ്കി​ൽ ക​പ്പ മൂ​ന്നാ​റി​ലും
Sunday, March 7, 2021 10:17 PM IST
മൂ​ന്നാ​ർ: ക​പ്പ വി​ള​യു​വാ​ൻ അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യ​ല്ല മ​ഞ്ഞ​ണി​യു​ന്ന മൂ​ന്നാ​റി​ലു​ള്ള​ത്. എ​ന്നി​ട്ടും ശൈ​ത്യ​കാ​ലം പി​ന്നി​ട്ട​പ്പോ​ൾ ക​പ്പ വി​ള​ഞ്ഞു.

മൂ​ന്നാ​ർ മാ​ട്ടു​പ്പെ​ട്ടി റോ​ഡി​ലു​ള്ള സെ​ന്‍റ് തോ​മ​സ് മാ​ർ​തോ​മാ ദേ​വാ​ല​ത്തി​നു സ​മീ​പ​ത്തു​ള്ള സ്ഥ​ല​ത്താ​ണ് ക​പ്പ വി​ള​ഞ്ഞ​ത്. ഇ​ട​വ​ക വി​കാ​രി ഫാ. ​ബൈ​ജു തോ​മ​സി​ന്‍റെ അ​ധ്വാ​ന​മാ​ണ് തേ​യി​ല​യു​ടെ നാ​ട്ടി​ൽ ക​പ്പ വി​ള​യു​വാ​ൻ കാ​ര​ണ​മാ​യ​ത്. അ​തും ഒ​രു ചെ​ടി​യി​ൽ​നി​ന്നും ല​ഭി​ച്ച മി​ക​ച്ച വി​ള​വോ​ടെ.

ചൂ​ട് ആ​വ​ശ്യ​മു​ള്ള ക​പ്പ​ച്ചെ​ടു​ക​ൾ ത​ളി​ർ​ത്ത് ഫ​ലം ത​ന്ന​തോ​ടെ മൂ​ന്നാ​റി​നു പ​രി​ചി​ത​മ​ല്ലാ​ത്ത ചേ​ന്പ്, കാ​ച്ചി​ൽ, പൈ​നാ​പ്പി​ൾ തു​ട​ങ്ങി​യ കൃ​ഷി​ക​ളും അ​ച്ച​ൻ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ സ്ട്രോ​ബ​റി, ഏ​ലം, വെ​ളു​ത്തു​ള്ളി, പ​ച്ച​ക്ക​റി​ക​ളും എ​ന്നി​വ​യും ദേ​വാ​ല​യ പ​രി​സ​ര​ത്ത കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. വി​ള​വി​ന് ചാ​ണ​കം മാ​ത്ര​മാ​ണ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഫാ. ​ബൈ​ജു​വി​ന് റാ​ന്നി, കീ​രി​ത്തോ​ട് എ​ന്നീ ഇ​ട​വ​ക​ളി​ൽ​നി​ന്ന് ല​ഭി​ച്ച അ​നു​ഭ​വ​മാ​ണ് ക​പ്പ കൃ​ഷി​ചെ​യ്യു​വാ​ൻ പ്രേ​രി​പ്പി​ച്ച​ത്.