കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ഭാ​ര​തീ​യ ചി​കി​ത്സാവ​കു​പ്പ്
Friday, April 9, 2021 9:35 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ്19 പ്ര​തി​രോ​ധ ചി​കി​ത്സ, കോ​വി​ഡാ​ന​ന്ത​ര ചി​കി​ത്സ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​നു കീ​ഴി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്.​ അ​മൃ​തം പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ ഒൗ​ഷ​ധ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും ഇ​വി​ടെ നി​ന്നു ന​ൽ​കി​വ​രു​ന്നു​ണ്ട്.​
അ​റു​പ​ത് വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ ഒൗ​ഷ​ധ​ങ്ങ​ളും, വ്യാ​യാ​മ മു​റ​ക​ളും നി​ർ​ദേ​ശി​ക്കു​ന്ന സൗ​ഖ്യം പ​ദ്ധ​തി​യും, 60 വ​യ​സ്‌​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് പ്ര​തി​രോ​ധ ചി​കി​ത്സ​യു​മാ​യി സു​ഖാ​യു​ഷ്യം പ​ദ്ധ​തി​യും, ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ൾ വ​ഴി ന​ട​ന്നു​വ​രു​ന്നു​ണ്ട്.
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ൾ മു​ഖേ​ന സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന രോ​ഗ​പ്ര​തി​രോ​ധ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.