ഉ​പാ​സ​ന​യി​ൽ സം​ഗീ​ത സ​ന്ധ്യ
Saturday, April 10, 2021 10:17 PM IST
തൊ​ടു​പു​ഴ: ഉ​പാ​സ​ന ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​ന് സം​ഗീ​ത സ​ന്ധ്യ ന​ട​ക്കും. നാ​ട്ടി​ലെ മു​ഴു​വ​ൻ ഗാ​യ​ക​ർ​ക്കും പാ​ട്ടു​പാ​ടാ​ൻ വേ​ദി ഒ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗാ​യ​ക​ർ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ​ചെ​യ്യു​ന്ന ക്ര​മ​മ​നു​സ​രി​ച്ച് പാ​ട്ടു പാ​ടാ​ൻ അ​വ​സ​രം ല​ഭി​ക്കും. ഡ്യു​യ​റ്റ് സോം​ഗ് ആ​ല​പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ആ​സ്വാ​ദ​ക​ർ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് ഉ​പാ​സ​ന ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ സി​എം​ഐ അ​റി​യി​ച്ചു. ഫോ​ണ്‍: 9544590018, 8078577112.