ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് പ​ട്ട​യം ന​ൽ​കാ​നു​ള്ള ത​ട​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്
Saturday, April 10, 2021 10:17 PM IST
രാ​ജാ​ക്കാ​ട്: ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്ത് പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മ​ത​ട​സം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. രാ​ജാ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന രാ​ജ​കു​മാ​രി ഭൂ​പ​തി​വ് ഓ​ഫീ​സി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്കു പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് നി​യ​മ ത​ട​സ​ങ്ങ​ളും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും ഉ​ന്ന​യി​ച്ച് ആ​ളു​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ക​യാ​ണ്.

ക​ഴി​ഞ്ഞ പ​ട്ട​യ​മേ​ള​യി​ൽ 251 പ​ട്ട​യ​ങ്ങ​ൾ​മാ​ത്രം വി​ത​ര​ണം​ചെ​യ്ത ഓ​ഫീ​സി​ൽ പി​ന്നീ​ട് പ​ട്ട​യം ന​ൽ​കി​യി​ട്ടി​ല്ല. പൊ​ൻ​മു​ടി, ക​ല്ലാ​ർ​കൂ​ട്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​നു​ള്ള ത​ട​സ​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു​ള്ള റി​പ്പോ​ർ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സം വി​ര​മി​ച്ച സ്പെ​ഷ​ൽ ത​ഹ​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പു​തി​യ ത​ഹ​സി​ൽ​ദാ​ർ ചാ​ർ​ജെ​ടു​ത്താ​ൽ മാ​ത്ര​മേ ഇ​നി​യു​ള്ള പ​ട്ട​യ ന​ട​പ​ടി​ക​ൾ ന​ട​ത്താ​നാ​കൂ.

ഇ​നി​യും പ​ട്ട​യം ല​ഭി​ക്കു​വാ​നു​ള്ള കാ​ന്തി​പ്പാ​റ വി​ല്ലേ​ജി​ലെ പ്ര​ദേ​ശ​ത്തെ സ​ർ​വേ ന​ട​പ​ടി​ക​ളി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. രാ​ജാ​ക്കാ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​വേ സൂ​പ്ര​ണ്ട് ഓ​ഫീ​സി​നാ​ണ് അ​തി​ന്‍റെ ചു​മ​ത​ല. ജീ​വ​ന​ക്കാ​രു​ടെ​യും ടോ​ട്ട​ൽ സ്റ്റേ​ഷ​ൻ മെ​ഷീ​ന്‍റെ​യും കു​റ​വു​മൂ​ലം സ​ർ​വേ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ല.

മ​ന്നാ​ങ്ക​ണ്ടം വി​ല്ലേ​ജി​ൽ ജോ​യി​ന്‍റ് വേ​രി​ഫി​ക്കേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​വേ ന​ട​ത്താ​ത്ത​തി​നാ​ൽ പ​ട്ട​യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. പൊ​ൻ​മു​ടി, ക​ല്ലാ​ർ​കൂ​ട്ടി മേ​ഖ​ല​ക​ളി​ലും പ​ട്ട​യ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല. ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ൽ 2009-നു​ശേ​ഷം പ​ട്ട​യം ന​ൽ​കി​യി​ട്ടി​ല്ല. വി​ല്ലേ​ജി​ൽ പ​ട്ട​യ സം​ബ​ന്ധ​മാ​യ ചി​ല ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്ന​തി​നെ​തു​ട​ർ​ന്നാ​ണ് അ​വി​ടെ പ​ട്ട​യ ന​ട​പ​ടി​ക​ൾ മൊ​ത്ത​മാ​യി നി​ർ​ത്തി​വ​ച്ച​ത്.

ചി​ന്ന​ക്ക​നാ​ൽ വി​ല്ലേ​ജി​ന്‍റെ ഭാ​ഗ​മാ​യ​തി​ന്‍റെ പേ​രി​ൽ​മാ​ത്രം മു​ട്ടു​കാ​ട്, വേ​ണാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ല. ഭൂ​പ്ര​ശ്നം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഭൂ​മി​യു​ടെ ക്ര​യ​വി​ക്ര​യ​ങ്ങ​ളും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശ​ത്തി​ലി​രി​ക്കു​ന്ന രാ​ജാ​ക്കാ​ട്, ബൈ​സ​ണ്‍​വാ​ലി ടൗ​ണു​ക​ളി​ലെ ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്കും സി​എ​ച്ച്ആ​ർ ഭൂ​മി​ക്കും പ​ട്ട​യം ന​ൽ​കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​യ​മ​ത​ട​സം ഉ​ന്ന​യി​ക്കു​ക​യാ​ണ്.

1964-ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ മാ​ത്ര​മേ ഷോ​പ്പ് സൈ​റ്റു​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ സാ​ധി​ക്കൂ. 93 റൂ​ൾ പ്ര​കാ​രം പ​ട്ട​യം ന​ൽ​കു​ന്ന​തി​നാ​യി രാ​ജാ​ക്കാ​ട്ട് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച എ​ൽ​എ ഓ​ഫീ​സി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് പ​ട്ട​യം ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും റീ​സ​ർ​വേ​യി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​നാ​ൽ കാ​ന്തി​പ്പാ​റ വി​ല്ലേ​ജി​ൽ പ​ട്ട​യം ന​ൽ​കി​യി​ട്ടി​ല്ല.
ഡി​സം​ബ​ർ 31-നു​ശേ​ഷം തു​ട​ർ പ്ര​വ​ർ​ത്ത​നാ​നു​മ​തി ഇ​ല്ലാ​തെ​യാ​ണ് ഭൂ​പ​തി​വ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​നി​യും മ​ന്നാ​ങ്ക​ണ്ടം, കാ​ന്തി​പ്പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ആ​ളു​ക​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​നു​ള്ള​തി​നാ​ൽ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നാ​നു​മ​തി നീ​ട്ട​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.