കോ​വി​ഡ് പ​രി​ശോ​ധ​നാ കേ​ന്ദ്രം തു​റ​ന്നു
Sunday, April 11, 2021 10:30 PM IST
നെ​ടു​ങ്ക​ണ്ടം: കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ ക​ന്പം​മെ​ട്ടി​ൽ കോ​വി​ഡ് ടെ​സ്റ്റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ചു. അ​തി​ർ​ത്തി മേ​ഖ​ല​ക​ളി​ൽ സു​ര​ക്ഷ വ​ർ​ധിപ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ന്പം​മെ​ട്ടി​ൽ കേ​വി​ഡ് റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ ടെ​സ്റ്റ് ബൂ​ത്ത് ആ​രം​ഭി​ച്ച​ത്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന ആ​ളു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​ട​റു​ടെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ​യും ഉ​ത്ത​ര​വ് പ്ര​കാ​രം ക​രു​ണാ​പു​രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ക​ന്പം​മെ​ട്ട് പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വ് ആ​കു​ന്ന ആ​ളു​ക​ളെ ക്വാ​റ​ന്‍റൈൻ നി​ർ​ദേ​ശം ന​ൽ​കി ത​മി​ഴ്നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കും.