മ​ത​മൈ​ത്രി​യു​ടെ പ്ര​ഭ ചൊ​രി​ഞ്ഞ് തി​രു​നാ​ൾ
Sunday, April 11, 2021 10:31 PM IST
നെ​ടു​ങ്ക​ണ്ടം: മ​ത സാ​ഹോ​ദ​ര്യ​ത്തി​ന് മാ​തൃ​ക​യാ​യി എ​സ്എ​ൻ​ഡി​പി നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​നും ക​ല്ലാ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​വും.
ക​ല്ലാ​ർ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തെ സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ഇ​വ​ർ മ​ത​മൈ​ത്രി​യു​ടെ സ​ന്ദേ​ശം ന​ൽ​കി​യ​ത്. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പ​ള്ളി​യി​ലെ തി​രു​നാ​ൾ ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന പ്ര​ദ​ക്ഷി​ണ​ത്തി​നാ​ണ് ഇ​വ​ർ ആ​ദ​ര​വ് ന​ൽ​കി​യ​ത്. എ​സ്എ​ൻ​ഡി​പി നെ​ടു​ങ്ക​ണ്ടം യൂ​ണി​യ​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​രം ക​ല്ലാ​റി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
യൂ​ണി​യ​ൻ പ​രി​സ​രം ദീ​പാ​ലം​കൃ​ത​മാ​ക്കി​യ ഭാ​ര​വാ​ഹി​ക​ൾ പ്ര​ദ​ക്ഷി​ണ​ത്തെ സ്വീ​ക​രി​ക്കു​ക​യും തോ​മാ​ശ്ലീ​ഹാ​യു​ടെ ചി​ത്ര​ത്തി​ൽ മാ​ല​യി​ടു​ക​യും ചെ​യ്തു. യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് സ​ജി പ​റ​ന്പ​ത്ത്, സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ ആ​ടി​പ്ലാ​ക്ക​ൽ, ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദ​ക്ഷി​ണ​ത്തെ സ്വീ​ക​രി​ച്ച​ത്. ക​ല്ലാ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ചേ​ർ​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്ര​ദ​ക്ഷി​ണ​ത്തി​ന് ആ​ദ​ര​വ് അ​ർ​പ്പി​ച്ചു.
വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ​ക്ക് ഫാ. ​അ​നി​ൽ ഈ​പ്പ​ൻ പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ. ​ജെ​റി​ൻ കു​ഴി​യം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന​ലെ ന​ട​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ല്ല അ​തി​രൂ​പ​ത മെ​ത്രാ​ൻ തോ​മ​സ് മാ​ർ കു​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വി​കാ​രി ഫാ. ​ജി​യോ പോ​ൾ, ട്ര​സ്റ്റി ബാ​ബു പ്ലാ​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി ഐ​സ​ക് വെ​ള്ള​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.